Connect with us

Hi, what are you looking for?

CRIME

മൊബൈൽ ഫോൺ മോഷണം നടത്തിയ രണ്ട് പേരെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്‌തു.

പെരുമ്പാവൂര്‍ : അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തു നിന്നും മൊബൈൽ ഫോൺ മോഷണം നടത്തിയ രണ്ട് പേർ പിടിയിൽ. തിരുവനന്തപുരം ഉദയം കുളങ്ങര ചെങ്കൽ വഞ്ചികുഴി കടം പറക്കൽ പുത്തൻവീട് നിന്നും ഇപ്പോൾ മാറമ്പിള്ളി സ്കൂളിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന സതീഷ് (29), തമിഴ്നാട് മേലൂർ ജില്ലയില്‍ മധുരൈ മേലൂർ പല്ലപ്പെട്ടിഗ്രാമത്തില്‍ മഹാരാജ (32) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടാക്കളെ പിടികൂടുന്നതിന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തുന്നതിനിടയിലാണ് ഇവര്‍ പിടിയിലാകുന്നത്.

രാത്രി 10 മണിക്ക്  പെരിയാർ ജംഗ്ഷന് സമീപം മോഷണ മുതലുകൾ എന്ന് സംശയിക്കുന്ന രണ്ടു മൊബൈൽ ഫോണുകളുമായി സംശയാസ്പദമായി നിൽക്കുന്നതായി കാണപ്പെട്ട ഇവരെ അന്വേഷസംഘം പിടികൂടുകയായിരുന്നു. പിന്നാലെ മൊബൈൽ ഫോൺ മോഷണം പോയതായി പരാതിയെത്തി. പരാതിയുമായി വന്ന അതിഥി തൊഴിലാളിയുടെതാണ് ഈ മൊബൈല്‍ എന്ന്‍ അന്വേഷണ സംഘം കണ്ടെത്തി. ഇൻസ്പെക്ടർ രഞ്ജിത്ത്, സബ്ബ് ഇൻസ്പെക്ടർമാരായ റിൻസ് എം. തോമസ്, അനിൽകുമാർ, എസ്.സി.പി.ഒ മാരായ ഷിനോജ്, ഷിബു, സുബൈർ, ബാബു, ധന്യ മുരളി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...