Connect with us

Hi, what are you looking for?

NEWS

എം. ജെ. എസ്‌. എസ്‌. എ. ദേശീയ ക്യാമ്പിന് കോതമംഗലം എംബിറ്റ്സ്‌ കോളേജിൽ തുടക്കമായി

കോതമംഗലം : 1920 ൽ പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയാൽ ആരംഭം കുറിച്ച സണ്ടേസ്ക്കൂൾ പ്രസ്ഥാനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം ചെറിയ പള്ളിയുടെ നെല്ലിമറ്റം എംബിറ്റ്സ്‌ കോളേജിൽ വെച്ച് 14, 15 തീയതികളിൽ നടക്കുന്ന ദേശീയ ദിദിന വിദ്യാർത്ഥി നേതൃത്വ പരിശീലന ക്യാമ്പിന് ജനറൽ സെക്രട്ടറി ഷെവ. എം. ജെ. മാർക്കോസ് പതാക ഉയർത്തി ആരംഭം കുറിച്ചു.
തുടർന്ന് ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ആന്റണി ജോൺ എം.എൽ.എ. ഉത്‌ഘാടനം നിർവ്വഹിച്ചു. മേഖലാധിപൻ മോർ യൂലിയോസ്‌ ഏലിയാസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഷെവ. എം. ജെ. മാർക്കോസ്, ട്രസ്റ്റിമാരായ അഡ്വ. സി. ഐ. ബേബി, ബിനോയ്‌ മണ്ണഞ്ചേരി, കോളേജ് ചെയർമാൻ പി. വി. പൗലോസ്, സെക്രട്ടറി സി. എ. കുഞ്ഞച്ചൻ, ട്രഷറാർ സി. കെ. ബാബു, കോളേജ് പ്രിൻസിപ്പാൾ ഡോ. പി. സോജൻ ലാൽ, എം. ജെ. എസ്‌. എസ്‌. എ. സെക്രട്ടറിമാരായ കോര സി. കുന്നുംപുറം, റോയ് തോമസ്, ട്രഷറാർ പി. വി. ഏലിയാസ്, മേഖലാ ഡയറക്ടർ ഡി. കോര, ഭദ്രാസന സെക്രട്ടറി ബിനു വർഗീസ്, സെക്രട്ടറി ജോൺ ജോസഫ്, ഡിസ്ട്രിക്ട് ഇൻസ്‌പെക്ടർ ബാബു വർഗീസ് എന്നിവർ പ്രസംഗിച്ചു.

ക്യാമ്പ്‌ ഡയറക്ടർ എൽദോ ഐസക്ക്, ഫാ. ജക്സൺ ജേക്കബ്, ബോസ് ജോസഫ്, ജിജി വർഗീസ്‌ എന്നിവർ ക്ലാസുകളെടുത്തു. വി. കുർബ്ബാനാനന്തരം ജലീഷ് പീറ്റർ കരിയർ ഗൈഡൻസ് ക്ലാസ്‌ എടുക്കും. തുടർന്ന് എം. ജെ. എസ്‌. എസ്‌. എ. പ്രസിഡന്റ്‌ ഡോ. മോർ അന്തീമോസ്‌ മാത്യൂസ്‌ ‌ മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കുന്ന ‌സമാപന സമ്മേളനം ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ ബാവാ ഉദ്ഘാടനം നിർവ്വഹിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം. പി. മുഖ്യസന്ദേശം നടത്തും.

You May Also Like

CHUTTUVATTOM

കോതമംഗലം: മനുഷ്യവന്യജീവി സംഘര്‍ഷം രൂക്ഷമായ മേഖലകളില്‍ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആര്‍കെവൈവി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കവളങ്ങാട് പഞ്ചായത്തില്‍ നിര്‍മിക്കുന്ന സൗരോര്‍ജിത ഹാങ്ങിംഗ് ഫെന്‍സിംഗിന്റെ നിര്‍മാണോദ്ഘാടനം ആവോലിച്ചാല്‍ ജംഗ്ഷനില്‍ ഷിബു തെക്കുംപുറം എംഎല്‍എ നിര്‍വഹിച്ചു....

CHUTTUVATTOM

കവളങ്ങാട്: കാളിയാര്‍ പുഴയില്‍ പറമ്പഞ്ചേരി ചെക്ക് ഡാമിനുതാഴെ പുഴയുടെ നടുവിലുള്ള മരങ്ങളും തുരുത്തുകളും നീക്കും. ചെക്ക് ഡാമിന്റെ താഴെമുതല്‍ പോര്‍ക്കാവ് കടവുവരെ ചെറുതും വലുതുമായ അനേകം തുരുത്തുകളും ഇവയില്‍ ഒട്ടേറെ മരങ്ങളുമുണ്ട്. ഇവ...

ACCIDENT

കോതമംഗലം:ദേശീയ പാതയില്‍ കവളങ്ങാട് പഞ്ചായത്തില്‍ നാല് വ്യത്യസ്ത വാഹനാപകടങ്ങളില്‍ 10 പേര്‍ക്ക് പരിക്ക്. രാവിലെ നെല്ലിമറ്റം മില്ലുംപടിയില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. നെല്ലിമറ്റം പള്ളിക്ക് സമീപം...

ACCIDENT

കവളങ്ങാട്: കക്കടാശേരി-കാളിയാര്‍ റോഡില്‍ രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് രോഗി ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക.ഞാറക്കാട് ടൗണില്‍ ബുധനാഴ്ച വൈകിട്ട് 6.30 ഓടെയാണ് അപകടമുണ്ടായത്. വണ്ണപ്പുറം അര്‍ച്ചന ആശുപത്രിയിലെ ഡോ. സച്ചുവിന്റെ അമ്മ മീരാവുമ്മയെ...

ACCIDENT

കോതമംഗലം: നെല്ലിമറ്റത്ത് കെഎസ്ആർടിസി ബസും കവളങ്ങാട് പിക്കപ് വാനും ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് അപകടം. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് രണ്ട് അപകടങ്ങളും. നെല്ലിമറ്റം സെന്റ് ജോസഫ്സ് പള്ളിക്കു സമീപമുള്ള വളവിൽ കുമളിയിൽ നിന്ന് എറണാകുളത്തേക്ക്...

NEWS

  കോതമംഗലം: കോതമംഗലം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണ്‍ കോഴിപ്പിള്ളി ഗവ. എല്‍പി സ്‌കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യ സ്റ്റെഫിയോടൊപ്പമെത്തിയാണ് ആന്റണി ജോണ്‍ വോട്ട് രേഖപ്പെടുത്തിയത്. എല്‍ഡിഎഫ് വന്‍ വിജയം...

CHUTTUVATTOM

കോമംഗലം: വന്യമൃഗ, വികസന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോതമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന്റെ തെരഞ്ഞെടുപ്പ് പര്യടനം. ആറാം ദിന പര്യടനം മാമലക്കണ്ടത്ത് യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം...

NEWS

കോതമംഗലം:നാടിന്റെ വികസന നായകൻ ആന്റണി ജോണിന് പിണ്ടിമന കോട്ടപ്പടി പഞ്ചായത്തുകളിൽ ലഭിച്ചത് ഉജ്ജ്വല സ്വീകരണം.ജനമനസ്സിൽ ആഴത്തിൽ വേരുറച്ച ആത്മബന്ധത്തിന്റെ ഉത്തമ ഉദാഹരണമാണ് വിവിധ പ്രദേശങ്ങളിൽ ലഭിച്ച ഉജ്വല വരവേൽപ്പുകൾ.കോതമംഗലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി...

CHUTTUVATTOM

കോതമംഗലം : നാടിന്റെയാകെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ പര്യടനം.മാമലകണ്ടം എളംബ്ലാശേരി ആദിവാസി ഉന്നതിയിൽ നിന്നും രാവിലെ 7.30 ന് ആരംഭിച്ച പര്യടനം വടാട്ടുപാറയിൽ സമാപിച്ചു.പര്യടന ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും കലാലയങ്ങളും സന്ദർശിച്ചു.പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിലും,മരിയൻ അക്കാദമിയിലും എത്തി അധ്യാപകരോടും, അനധ്യാപകരോടും, വിദ്യാർത്ഥികളോടും സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു. മുൻസിപ്പാലിറ്റിയിലെ...

CHUTTUVATTOM

കോതമംഗലം:വികസനത്തിൽ കേരളം രാജ്യത്തിന് മാതൃകയാണന്നും, സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസ പദ്ധതികൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഇത് തുടർ ഭരണത്തിന് കാരണമാകുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. ഇടതുപക്ഷ ജനാധിപത്യ...

CHUTTUVATTOM

കോതമംഗലം :എൽ ഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ശ്രേഷ്ഠ കാത്തോലിക്കാ അബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു. സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി...

error: Content is protected !!