കോതമംഗലം: സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന മെറിറ്റ്ഡേ ആഘോഷം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ മെറീന സിഎംസി അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, വിദ്യാഭ്യാസ സ്ഥിരം സമിത ചെയർപേഴ്സൺ ഡോ. ആഷ്‌ലി ജോസഫ്,വാർഡ് കൗൺസിലർ സിനി തോമസ്,പ്രിൻസിപ്പൽ സിസ്റ്റർ നമിത, ഹെഡ്മിസ്ട്രസ് സിസ്റ്റർ റിനി മരിയ, പിടിഎ വൈസ് പ്രസിഡന്റ് സോണി മാത്യു പാമ്പയ്ക്കൽ , സ്കൂൾ ചെയർപേഴ്സൺ ആൻ തെരേസ് സിജു, സ്കൂൾ ലീഡർ ആൻ മരിയ ജിനു എന്നിവർ പ്രസംഗിച്ചു.























































