Connect with us

Hi, what are you looking for?

ACCIDENT

കറുകടം അമ്പലപ്പടിയിൽ കാർ തലകീഴായി മറിഞ്ഞു.

കോതമംഗലം: ദേശീയപാതയിലെ കോതമംഗലം- മുവാറ്റുപുഴ റോഡിൽ കറുകടം അമ്പലപ്പടിയിൽ ആണ് അപകടം നടന്നത്. എറണാകുളം സ്വദേശികൾ സഞ്ചരിച്ചിരുന്ന ഫോർഡ് എക്കോസ്പോർട് കാർ ആണ് അപകടത്തിൽ പെട്ടത്. മൂന്നാറിൽ നിന്നും വിനോദയാത്ര കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഒരു കുടുംബത്തിലെ നാല് പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. കാർ ഓടിച്ചിരുന്ന വ്യക്തി ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കാർ നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിഞ്ഞത് കണ്ട് ഓടി കൂടിയ നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് വാഹനത്തിൽ ഉള്ളവരെ പുറത്തെടുക്കുകയായിരുന്നു. അമിത വേഗത്തിൽ അല്ലാതിരുന്നതും മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കാതിരുന്നതും കാർ യാത്രക്കാർക്ക് അനുഗ്രഹമായി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like