Connect with us

Hi, what are you looking for?

CRIME

മലയൻകീഴ് ബൈപാസ് റോഡിൽ പുരുഷനെ മരിച്ച നിലയിൽ കണ്ടെത്തി; പോലീസ് അന്വേഷണം പുരോഗമിക്കുന്നു.

കോതമംഗലം : കോതമംഗലം തങ്കളം മലയൻകീഴ് ബൈപാസ് റോഡിൽ പുരുഷനെ മരിച്ച നിലയിൽ കണ്ടെത്തി. 24.01.21 തിയതി രാവിലെ 6.30 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റി. പൊലീസ് അന്വേഷണത്തിൽ തിരുവനന്തപുരം കാട്ടാക്കട താലൂക്കിൽ മലയൻകീഴ് വില്ലേജിൽ ചെഞ്ചേരി വീട്ടിൽ കരുണാകരൻ നായർ മകൻ ബിജു (47) ആണ് മരണപ്പെട്ടത് എന്ന് തിരിച്ചറിഞ്ഞു, നിയമനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. നാടുവിട്ട് വന്ന് കോതമംഗലം പരിസരത്ത് പലവിധ പണികൾ എടുത്ത് അലഞ്ഞു നടന്നിരുന്ന ടിയാൻ്റെ മരണം സംബന്ധിച്ച് കോതമംഗലം പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരുന്നു.

https://kothamangalamnews.com/mentor-academy-globaledu-kothamangalam-new-year-offer-for-students.html

 

 

You May Also Like