Connect with us

Hi, what are you looking for?

CHUTTUVATTOM

ന്യൂസിലാന്‍ഡ് പോലീസില്‍ മലയാളിക്കരുത്ത്: ഇളംബ്ര സ്വദേശിയായ യുവാവ് ന്യൂസിലാന്‍ഡ് പോലീസില്‍ ഉദ്യോഗസ്ഥനായി ചുമതലയേറ്റു

കോതമംഗലം: ഇളംബ്ര സ്വദേശിയായ യുവാവ് ന്യൂസിലാന്‍ഡ് പോലീസില്‍ ഉദ്യോഗസ്ഥനായി ചുമതലയേറ്റു. വര്‍ഷങ്ങള്‍ നീണ്ട കഠിനശ്രമത്തിനൊടുവിലാണ് കോതമംഗലം ഇളബ്ര സ്വദേശി വിനയ് ശങ്കര്‍ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. കഠിനാധ്വാനവും ലക്ഷ്യബോധവുമുണ്ടെങ്കില്‍ വിദേശമണ്ണിലും മലയാളിക്കൊടി പാറിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് കോതമംഗലത്തുകാരനായ വിനയ് ശങ്കര്‍. വെല്ലുവിളികള്‍ നിറഞ്ഞ പ്രവേശന പരീക്ഷകളും കഠിനമായ ശാരീരികക്ഷമതാ പരിശോധനകളും മറികടന്നാണ് വിനയ് ന്യൂസിലാന്‍ഡ് പോലീസിന്റെ ഭാഗമായിരിക്കുന്നത്.

എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹോട്ടല്‍ മാനേജ്‌മെന്റ് ഉപരിപഠനത്തിനായാണ് വിനയ് ന്യൂസിലാന്‍ഡില്‍ എത്തുന്നത്. പഠനത്തിന് ശേഷം അവിടുത്തെ നിയമപാലന സേനയുടെ ഭാഗമാകാന്‍ വിനയ് ആഗ്രഹിച്ചു. തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി ന്യൂസിലാന്‍ഡ് പോലീസ് അക്കാദമിയില്‍ കഠിനമായ പരിശീലനത്തിലായിരുന്നു മലയാളി യുവാവ്.

പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയതോടെയാണ് ഇപ്പോള്‍ ഔദ്യോഗിക നിയമനം ലഭിച്ചിരിക്കുന്നത്. ഇളംബ്ര പുതികുന്നത്ത് പി.ആര്‍ വിജയന്റേയും ബിന്ദു വിജയന്റേയും മകനാണ് വിനയ്. വിനയിന്റെ അപൂര്‍വ നേട്ടത്തില്‍ കോതമംഗലത്തെ ഇളംബ്ര ഗ്രാമവും തന്റെ സഹോദരന്‍ അജയ് ശങ്കറും സുഹൃത്തുക്കളും ഒപ്പം പ്രവാസി മലയാളി സമൂഹവും ഒന്നടങ്കം വലിയ ആഹ്ലാദത്തിലാണ്.

You May Also Like

CHUTTUVATTOM

കോതമംഗലം: സംസ്ഥാനത്തെ ഏറ്റവും മികച്ച ഡോക്ടര്‍ക്കുള്ള ഐഎംഎ കേരള സ്റ്റേറ്റ് ഡോക്ടേഴ്‌സ് ഡേ അവാര്‍ഡ് ഡോ. ലിസ തോമസിന് ലഭിച്ചു. ആരോഗ്യ മന്ത്രി കെ. മുരളീധരനില്‍ നിന്നും അവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ഐഎംഎ...

NEWS

കോട്ടപ്പടി : കോട്ടപ്പടി മാർ എലിയാസ് കോളേജിൽ യു. ജി ആദ്യ ബാച്ചിനുള്ള ഇൻഡക്ഷൻ പ്രോഗ്രാം നടത്തി. സംസ്ഥാന ഓമ്പുഡ്സ്മാൻ, വ്യോമയാന വിതഗ്തൻ എന്നീ നിലകളിൽ ശ്രദ്ധേ യനായ എ.സി കെ. നായർ...

ACCIDENT

കോതമംഗലം: സേവനമനുഷ്ടിച്ച സ്‌കൂളുകളിലും നാടുകളിലും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രിയപ്പെട്ട സി. ഹെയിസ് ലെറ്റിന്റെ ആകസ്മിക വിയോഗം നാടിനെ ദുഖത്തിലാഴ്ത്തി. നിറപുഞ്ചിരിയോടെ സ്‌കൂളില്‍ കുട്ടികളുടെ പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ട സിസ്റ്റര്‍ രക്ഷിതാക്കള്‍ക്കും...

ACCIDENT

കോതമംഗലം: വളവ് തിരിയുന്നതിനിടെ സ്വകാര്യ ബസില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കന്യാസ്ത്രീ മരിച്ചു. അഗതികളുടെ സഹോദരിമാരുടെ സന്യാസിനി സമൂഹം (എസ്ഡി) കോതമംഗലം സെന്റ് വിന്‍സന്റ് പ്രൊവിന്‍സ് അംഗമായ സി....

NEWS

കോതമംഗലം: കോട്ടപടി മാർ ഏലിയാസ് കോളേജിലെ മാർ അത്തനേഷ്യസ് ലൈബ്രറി, എൻ.എസ്.എസ് യൂണിറ്റ് , റീഡിംഗ് ക്ലബ്, ലിറ്റററി ഫോറം, ഇംഗ്ലീഷ് വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിൽ വായനാവാരാഘോഷത്തിൻ്റെ ഭാഗമായി മാതിരപ്പിള്ളി ഗവ. വി.എച്ച്.എസ്.എസിൽ...

NEWS

കോതമംഗലം: കീരംപാറ സഹകരണ ബാങ്കിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ബാങ്കിലെ അംഗങ്ങളുടെ കുട്ടികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും സർവ്വിസിൽ നിന്ന് വിരമിക്കുന്ന സ്റ്റാഫ് അംഗത്തിന് യാത്രയയപ്പും നൽകി.ഷിബു...

NEWS

കോതമംഗലം:പുതിയ തലമുറയെ ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾക്ക് സാംസ്‌കാരിക സംഘടനകൾ മുൻഗണന നൽകണമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു പറഞ്ഞു.കോതമംഗലം ഫാസിന്റെ നാൽപതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജോയ് മാത്യു.കുട്ടികൾക്ക് ദിശാബോധവും ജീവിതത്തിലുടനീളം...

NEWS

കോതമംഗലം: ആർജെഡി കോതമംഗലം നിയോജകമണ്ഡലം സമ്മേളനം നടത്തി.ജില്ലാ പ്രസിഡന്റ് അഷറഫ് ചെങ്ങമനാട് ഉദ്ഘാടനം ചെയ്യ്തു. സാജൻ അമ്പാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജൂബി എം വർഗീസ്,ജില്ലാ സെക്രട്ടറി ജോസ് പുത്തൻവീടൻ,ജില്ലാ...

NEWS

കോതമംഗലം: കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഹൈജീൻ മോണിറ്ററിംഗ് സ്ക്വാഡ് കോതമംഗലത്ത് പരിശോധന നടത്തി. മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ്...

CRIME

പെരുമ്പാവൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ആസ്സാം നഗോൺ റബ്ബുൾ അമീൻ (40) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പതമായ സംഭവം. ഭാര്യ പിതാവിനോട് രണ്ടു ലക്ഷം...

CRIME

പെരുമ്പാവൂർ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ മയക്കുമരുന്ന് സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ. പാലക്കാട്  പുത്തനാണിത്തറ അനീഷ് ( 30 )നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘാംഗമാണ്...

NEWS

കോതമംഗലം:  ജാതിയുടെയും മതത്തിന്റെയും അതിരുകൾ മറികടന്ന് ജീവിതപങ്കാളികളായവരാണ് ചേലാട് തുമ്പ്രത്തുകുടി ശിവനും, ഷാൻ്റിയും. 42 വർഷങ്ങൾക്ക് മുൻപ് എടുത്ത ആ തീരുമാനം ഇന്നും അഭിമാനത്തോടെയാണ് ഇവർ ഓർത്തെടുക്കുന്നത്. മതേതര ജീവിതം നൽകിയ സംതൃപ്തിയും...

error: Content is protected !!