Connect with us

Hi, what are you looking for?

NEWS

42 വർഷത്തെ മതേതര ജീവിതം; വിവാഹ വാർഷികത്തിൽ ആത്മകഥയുമായി കോതമംഗലം സ്വദേശി ശിവൻ

കോതമംഗലം:  ജാതിയുടെയും മതത്തിന്റെയും അതിരുകൾ മറികടന്ന് ജീവിതപങ്കാളികളായവരാണ് ചേലാട് തുമ്പ്രത്തുകുടി ശിവനും, ഷാൻ്റിയും. 42 വർഷങ്ങൾക്ക് മുൻപ് എടുത്ത ആ തീരുമാനം ഇന്നും അഭിമാനത്തോടെയാണ് ഇവർ ഓർത്തെടുക്കുന്നത്. മതേതര ജീവിതം നൽകിയ സംതൃപ്തിയും സ്നേഹവും പങ്കുവെച്ച് ഇവർ മുന്നോട്ട് പോകുമ്പോൾ, ഇത്തവണത്തെ വിവാഹ വാർഷികം വേറിട്ടൊരു ഓർമ്മയായി മാറുകയാണ്.

ശിവൻ എഴുതിയ ആത്മകഥയായ ‘ഞാൻ നടന്ന പാതകൾ ‘ എന്ന പുസ്തകത്തിൻ്റെ പ്രകാശനവും ഇതോടൊപ്പം നടക്കുന്നുവെന്നതാണ് ഈ ദിവസത്തെ വേറിട്ടതാക്കുന്നത്.
ഈ ദമ്പതികൾക്ക് ജീവിതം പഠിപ്പിച്ചത് ഒന്നാണ്, മനുഷ്യബന്ധങ്ങൾക്ക് മുകളിലായി മറ്റൊന്നുമില്ലെന്ന്.

ഷാനിയാണ് മകൾ, ഷിജു ഭർത്താവും നേഹ, നിഹാര എന്നിവർ മക്കളുമാണ്.
കുടുംബ ജീവിതത്തിൽ സ്നേഹവും പരസ്പര ബഹുമാനവും കാത്തുസൂക്ഷിച്ചാണ് ഇവർ മുന്നോട്ട് പോയത്. മതേതരമായി ജീവിക്കാനുള്ള തീരുമാനം ജീവിതത്തിൽ സമാധാനവും സന്തോഷവും നൽകിയെന്ന് ഇവർ പറയുന്നു. തികച്ചും ഒരു മത അന്തരീക്ഷത്തിൽ വളർന്ന ശിവൻ കുട്ടിക്കാലം മുതൽ ഗാന്ധിജിയുടെയും സഹോദരൻ അയ്യപ്പന്റേയും നാരായണഗുരുവിന്റേയും വയലാറിന്റേയും ഇടമറുകിന്റേയും കോവൂരിന്റെയും ആശയങ്ങൾ സ്വായത്തമാക്കിയ കരുത്തിൽ നിന്നും സാമൂഹിക മുന്നേറ്റം ലക്ഷ്യമാക്കി 1986 ൽ കോതമംഗലത്ത് യുക്തിവാദി സംഘത്തിന്റെ ഒരു യൂണിറ്റ് രൂപീകരിച്ചുകൊണ്ട് പൊതുപ്രവർത്തനം തുടങ്ങി.

ഉപജീവനത്തിനായി വിവിധ തൊഴിലുകൾ ചെയ്ത ശിവൻ തൊഴിലിനോടൊപ്പം സാമൂഹിക പ്രവർത്തനത്തിനും സമയം കണ്ടെത്തി. ചിന്താവിപ്ലവം ലക്ഷ്യമാക്കി യുക്തിവാദ ലൈബ്രറി, മരണാനന്തര അവയവദാനത്തിനും മെഡിക്കൽ വിദ്യാർഥികളുടെ പഠനാവശ്യത്തിനായി മൃതദേഹ ദാനത്തിനും സ്വയം സന്നദ്ധമാകു ന്നവരെ സഹായിക്കുന്നതിനായി എ.റ്റി. കോവൂർ ചാരിറ്റബിൾ സൊസൈറ്റിയും, അയൽ ബന്ധങ്ങളുടെ കൂട്ടായ്മ ഊട്ടിയുറപ്പിക്കുന്നതിനായി റസിഡൻസ് അസ്സോസിയേഷൻ രൂപീകരിച്ചും, യുക്തിചിന്തയും ശാസ്ത്രബോധവും സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിനായി യുക്തിവാദ പഠനകേന്ദ്രം തുടങ്ങിയ പ്രസ്ഥാനങ്ങൾ രൂപീകരിക്കുവാൻ നേതൃത്വം നൽകുകയും അതിന്റെ പ്രവർത്തനങ്ങൾ നടത്തിവരുകയും ചെയ്യുന്ന ശിവൻ തന്റെ ജീവിതം തന്നെ സന്ദേശമാക്കി മാറ്റിയിരിക്കുന്ന വ്യക്തിയാണ്.സ്നേഹത്തിന് ജാതിയും മതവുമില്ലെന്ന് തെളിയിക്കുകയാണ് ഇവരുടെ 42 വർഷത്തെ ജീവിത വിജയകഥ.

You May Also Like

CHUTTUVATTOM

കോതമംഗലം: രാമല്ലൂർ മാലിയിൽ പരേതനായ ജോസഫ് കുര്യന്റെ (പെരിയാർ എസ്റ്റേറ്റ്) ഭാര്യ ലീലാമ്മ (86) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 3ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. പരേത എറണാകുളം ഇടശ്ശേരി കുടുംബാഗമാണ്. മക്കൾ:...

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ച് ആധുനിക ചികിത്സാ ഉപകരണങ്ങൾ സജ്ജമാക്കിയും മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞതിലൂടെയാണ് എൻക്യുഎഎസ് ദേശീയ അംഗീകാരം നേടിയെടുക്കാൻ സാധിച്ചതെന്ന് മുൻസിപ്പൽ ഭരണസമിതി. ആയിരത്തി അഞ്ഞൂറിലധികം പേർക്കു...

CHUTTUVATTOM

    കോതമംഗലം :എൽഡിഎഫ് സർക്കാർ കഴിഞ്ഞ 10 വർഷക്കാലം കോതമംഗലം താലൂക്ക് ആശുപത്രിയിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഇപ്പോഴത്തെ എൻ ക്യു എ എസ് സർട്ടിഫിക്കേഷനെന്ന് മുൻ എം എൽ...

CHUTTUVATTOM

കോതമംഗലം: എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും, കോതമംഗലം താലൂക്ക് റവന്യൂ റിക്കവറി വിഭാഗത്തിന്റെയും നേതൃത്വത്തില്‍ വിവിധ ബാങ്കുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്നറവന്യൂ റിക്കവറി ബാങ്ക് വായ്പാ അദാലത്ത് വെള്ളിയാഴ്ച. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ...

CHUTTUVATTOM

കോതമംഗലം:  കോതമംഗലത്ത് ജനവാസ മേഖലയിലെത്തിയ പെരുമ്പാമ്പിനെ വനപാലകർ പിടികൂടി. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ മലയിൻകീഴിനു സമീപം നാടുകാണി റോഡിലാണ് ആദ്യം പെരുമ്പാമ്പിനെ കണ്ടത്. വാഹനങ്ങളുടെ ശബ്ദം കേട്ടതോടെ പാമ്പ് സമീപത്തെ പറമ്പിലെ...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന വീടിനു മുകളിലേക്കു തെങ്ങ് മറിച്ചിട്ടു. കമ്പിലൈൻ ഭാഗത്ത് കൊല്ലപ്പള്ളിയിൽ ജാനകി അയ്യപ്പന്റെ വീടിന്റെ മേൽക്കൂരയാണ്  തിങ്കളാഴ്ച  രാത്രി കാട്ടാന തെങ്ങ് തള്ളിയിട്ട് നശിപ്പിച്ചത്. വീട്ടിൽ ജാനകി ഒറ്റയ്ക്കായിരുന്നു....

CHUTTUVATTOM

  കോതമംഗലം :കോതമംഗലം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ്‌സ് ലഭിച്ചു. ദേശീയതലത്തിൽ നടന്ന പരിശോധനയിൽ 91.02 ശതമാനം പോയിന്റുകൾ നേടിയാണ്‌ അംഗീകാരം നേടിയത്. ഇതോടെ...

CHUTTUVATTOM

കൊച്ചി: സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. കെ എം ഷാജഹാന്‍ വിശ്വാസ്യത ഇല്ലാത്ത ഹര്‍ജിക്കാരന്‍. ഇഡി കണ്ടെത്തലുകള്‍ അപര്യാപ്തമായതിനാലാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍...

CHUTTUVATTOM

കോതമംഗലം:ബാലസംഘം കോതമംഗലം ഏരിയ സമ്മേളനം നടത്തി. കോട്ടപ്പടി കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗം ആര്‍ രാഹുല്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി നിരഞ്ജന മേച്ചേരി, സിപിഐ എം...

CHUTTUVATTOM

. കോതമംഗലം: കേരളപ്പിറവിയുടെ 70-ാം വാർഷികം നവംബർ ഒന്നിന് കോതമംഗലം നിയോജകമണ്ഡലത്തിൽ വിപുലമായ പരിപാടികളോടെ ആചരിക്കാൻ തീരുമാനം. എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക പ്രവർത്തകരുടെയും വിവിധ കലാ-സാംസ്കാരിക സംഘടനാ പ്രതിനിധികളുടെയും...

CHUTTUVATTOM

കോതമംഗലം: ഫയർ ആൻഡ് റസ്ക്യൂ സർവീസ് കോതമംഗലം നിലയത്തിലെ സിവിൽ ഡിഫൻസ് വോളണ്ടിയർമാർക്ക് അനുവദിച്ച യൂണിഫോം ഷിബു തെക്കുംപുറം എംഎൽഎ വിതരണം ചെയ്തു. കോതമംഗലം അഗ്നി രക്ഷാ നിലയത്തൽ നടന്ന ചടങ്ങിൽ സ്റ്റേഷൻ...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെയും സാമൂഹിക ആരോഗ്യകേന്ദ്രം പല്ലാരിമംഗലത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വിനോദ് നരനാട്ട് നടത്തുന്ന വ്യക്തി ശുചിത്വം, ലഹരിക്കെതിരെ ബോധവല്‍ക്കരണം, മാലിന്യ സംസ്‌കരണം എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പൊതുജനാരോഗ്യ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു....

error: Content is protected !!