കൊച്ചി : മലയാളത്തിന്റെ മഹാനടൻ മെഗാസ്റ്റാർ മമ്മൂട്ടിക്ക് അദ്ദേഹത്തിന്റെ തന്നെ ശില്പം നിർമ്മിച്ച് ആദരം അർപ്പിക്കുകയാണ് പ്രശസ്ത ശില്പി യും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ്. നാളെ (ആഗസ്റ്റ് 6 നു )സിനിമയില്‍ മമ്മുക്ക അന്‍പതു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ സന്തോഷ സൂചകമായി കുവൈറ്റില്‍ ജോലിയുള്ള കൊടുങ്ങല്ലൂര്‍ക്കാരനായ ഷാലിയുടെ വേണാടിന്റെ ആവശ്യപ്രകാരമാണ് ഡാവിഞ്ചി സുരേഷ് ഈ ശില്പം നിര്‍മ്മിച്ചത്.
3 അടി ഉയരമുള്ള ഫൈബറില്‍ നിര്‍മിച്ച പൂര്‍ണകായ പ്രതിമ വീഡിയോയിലൂടെ മമ്മുക്ക കണ്ട് ഡാവിഞ്ചിയെ സന്തോഷവും, ആശംസയും അറിയിച്ചു. കുവൈറ്റിലെ മമ്മൂട്ടി ഫാന്‍സ് അസോസ്സിയേഷന്റെ സെക്രട്ടറി കൂടിയായ ഷാലി വേണാട്ട് തിരിച്ചു പോകും മുന്‍പ് മമ്മുക്കാക്ക് ശിൽപം കൈമാറാൻ സാധിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കയാണ്.