Connect with us

Hi, what are you looking for?

NEWS

എം എ എന്‍ജിനീയറിംഗ് കോളേജില്‍ ഡ്രോണ്‍ പരിശീലനത്തിന് ഫ്യൂസിലേജ് ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി ധാരണാപത്രം

കോതമംഗലം : മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജ് പ്രമുഖ ഡ്രോണ്‍ ടെക് സ്റ്റാര്‍ട്ടപ്പ് ആയ ഫ്യൂസിലേജ് ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി ഡ്രോണ്‍ പരിശീലനത്തിനും ഗവേഷണത്തിനും ധാരണാപത്രം ഒപ്പ് വച്ചു. കോളേജിന് വേണ്ടി പ്രിന്‍സിപ്പാള്‍ ഡോ.ബോസ് മാത്യു ജോസ്, ഫ്യൂസിലേജ് ഇന്നൊവേഷനു വേണ്ടി ഡയറക്ടര്‍ ദേവന്‍ ചന്ദ്രശേഖരന്‍ എന്നിവരാണ് ധാരണാപത്രം കൈമാറിയത്.  ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ് വകുപ്പ് മേധാവി ഡോ. അജി ജോയ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് വകുപ്പ് മേധാവി പ്രൊഫ. ജോബി ജോര്‍ജ്ജ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം പ്രൊഫസ്സര്‍ ഡോ. സാബു കുര്യന്‍, ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ് വകുപ്പ് അസിസ്റ്റന്റ് പ്രൊഫസ്സര്‍ ഡോ. അനില പി വി, ഫ്യൂസിലേജ് പരിശീലന വിഭാഗം മേധാവി പൃഥ്വി, ഓട്ടോണമസ് വെഹിക്കിള്‍ ഇന്‍സ്ട്രക്ടര്‍മാരായ മിഥുന്‍, അജിത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.
ഫ്യൂസിലേജ് ഇന്നൊവേഷന്‍സിന്റെ ഔദ്യോഗിക പരിശീലന വിഭാഗമായ ഫ്യൂസിലേജ് ഫ്‌ളൈയിംഗ് ക്ലബിന്റെ നേതൃത്വത്തില്‍ ആണ് വിവിധ തരത്തിലുള്ള പരിശീലന ക്ലാസുകള്‍, തത്സമയ ഫ്‌ളൈയിംഗ് ഡെമോണ്‍സ്‌ട്രേഷനുകള്‍, പ്രായാഗിക പരിശീലനങ്ങള്‍, വ്യവസായാധിഷ്ഠിത പ്രൊജക്ടുകള്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇന്റേണ്‍ഷിപ്പുകള്‍, പ്രൊജക്റ്റ് സഹായങ്ങള്‍ എന്നിവ നടത്തപ്പെടുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഗവേഷകര്‍ക്കും വേണ്ടി ഒരുക്കുന്ന ഈ പരിശീലന പദ്ധതികളില്‍, ഡ്രോണ്‍ നിര്‍മ്മാണം, ഫ്‌ളൈയിംഗ് പരിശീലനം, ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്‌പെക്ഷന്‍, കൃഷിയിലെ ആഗ്രിടെക് ആപ്ലിക്കേഷനുകള്‍, സര്‍വേയും മാപ്പിംഗും, പരിസ്ഥിതി നിരീക്ഷണം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലം ആര്‍ട്സ് ആന്റ് ലിറ്റററി അസോസിയേഷന്‍ (കല) സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്ച 3ന് നഗരത്തില്‍ തൂഫാന്‍ വോക്കത്തണും മിനി മാരത്തണും നടത്തും. ലഹരിവ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച തൂഫാന്‍...

CHUTTUVATTOM

കൊച്ചി : കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് അധ്യാപക അവാർഡ് കെ. എ. തസ്മിന്. അധ്യാപക മേഖല യിലെ മികവിനാണ് പുരസ്‌കാരം. 2023-24 അധ്യയന വർഷത്തെ മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ്...

NEWS

ഊന്നുകൽ : സ്നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിൻ്റെ കോതമംഗലം സെൻ്റ് മേരീസ് പ്രോവിൻസ് അംഗമായ സിസ്റ്റർ ജോസി എസ്. എം. എസ് (73) അന്തരി ച്ചു. സംസ്ക്കാരം ഇന്ന് 10.30ന് കവളങ്ങാട് സാന്തോംഭവനിൽ...

CHUTTUVATTOM

കോതമംഗലം:പെരുമ്പാവൂർ-കോതമംഗലം -വടാട്ടുപാറ റൂട്ടിലെ കെ എസ് ആർ ടി സിയുടെ പ്രിയദർശിനി സർവീസ് ബസിൽ എഞ്ചി.കോളജ് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ആലുവ,വാഴക്കുളം എരുമത്തല പുത്തുക്കാടൻ സെയ്തുമുഹമ്മദിനെ (65)പോലീസ് അറസ്‌റ്റ് ചെയ്തു.പെൺകുട്ടിയെ ഉപദ്രവിച്ചതിനെ...

ACCIDENT

കോതമംഗലം: നേര്യമംഗലം ചെമ്പന്‍കുഴിയിൽ ഇന്നലെ രാത്രി എത്തിയ കാട്ടുകൊമ്പന്‍ നാട്ടുകാരെ ഭീതിയിലാഴ്‌ത്തി. ആര്‍.ആര്‍.ടി. എത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം വെടിവച്ച് കൊമ്പനെ വനത്തില്‍ കയറ്റിയതോടെയാണ് ജനത്തിന് ആശ്വാസമായത്. പെരിയാര്‍ കടന്നെത്തിയ കൊമ്പന്‍...

CHUTTUVATTOM

കോതമംഗലം: ഡ്രൈഡേയിൽ മദ്യവിൽപ്പന നടത്തിയ സ്‌ത്രി അടക്കം രണ്ട് പേർ വ്യത്യസ്‌ത കേസുകളിൽ അറസ്റ്റിലായി. എക്സൈസ് പരിശോധനയിൽ വീട്ടിൽ മദ്യ വില്പന നടത്തിവന്ന പിണ്ടിമന ആമല തടത്തിൽ പുത്തൻപുര ശ്രീകല സുരേഷ് (40)യെ13.5...

CHUTTUVATTOM

കോതമംഗലം: എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതിന്റെ നൂറാം ദിനത്തില്‍ കോതമംഗലം എംഎല്‍എ ഷിബു തെക്കുംപുറം ഒരുക്കുന്ന വിര്‍ച്വല്‍ ഓഫീസ് – എംഎല്‍എ കണക്റ്റ് ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3ന് എംഎല്‍എ ഓഫീസില്‍...

CHUTTUVATTOM

കോതമംഗലം: ഓണാഘോഷത്തിന്റെ ഭാഗമായി വര്‍ണാഭമായ ദീപാലങ്കാരങ്ങളാല്‍ അണിഞ്ഞൊരുങ്ങിയ ഭൂതത്താന്‍കെട്ട് ഡാമും പരിസരവും സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമായി. കോതമംഗലത്ത് പൊളിഓണം പരിപാടികള്‍ക്ക് ഞായറാഴ്ച സമാപനമാകും. പ്രകൃതിഭംഗിയുടെ മാറ്റുകൂട്ടാന്‍ പശ്ചാത്തലമൊരുക്കിയ ദീപക്കാഴ്ചകള്‍ കാണാന്‍ ദിവസവും നിരവധി...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന മുതിരമാലില്‍ എം.വി നാരായണന്‍(95) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കമലാക്ഷി മേതല പൊന്നുരുത്തുംകുടി കുടുംബാഗം. മക്കള്‍: ദിവാകരന്‍, മോഹനന്‍, സദാശിവന്‍ എം.എന്‍ (റിട്ട. ലേബര്‍ ഡിപ്പാര്‍ട്‌മെന്റ്). മരുമക്കള്‍: ശാന്തകുമാരി, ഇന്ദിര,സി....

CHUTTUVATTOM

കോതമംഗലം:  എസ്എന്‍ഡിപി കോതമംഗലം ടൗണ്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം നടത്തി. ടൗണില്‍ നടത്തിയ രഥ ഘോഷയാത്രയെ തുടര്‍ന്ന് സംഘടിപ്പിച്ച ജയന്തി സമ്മേളനം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

  കോതമംഗലം: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഉച്ച നീചത്വം അനുഭവിച്ചവരുടെയും ക്ഷേമ ഐശ്വര്യത്തിന് മുന്നണി പോരാളിയായിരുന്നു നവോത്ഥാന നേതാവ് മഹാത്മ അയ്യങ്കാളി എന്ന് ഷിബു തെക്കുംപുറം എംഎല്‍എ. എസ്‌സി എസ്ടി കോ കോഡിനേഷന്‍ കോതമംഗലം നിയോജക...

CHUTTUVATTOM

കോതമംഗലം: ചെറുവട്ടൂര്‍ പുള്ളായത്ത് പരേതനായ മൈതീന്റെ ഭാര്യ നബീസ(74) നിര്യാതയായി. കബറടക്കം നടത്തി. പരേത ചെറുവട്ടൂര്‍ വാളാരിയില്‍ കുടുംബാഗമാണ്. മക്കള്‍: സുള്‍ഫിക്കര്‍, നാസര്‍, ഡോ. സലാം (ദുബൈ), ഫാത്തിമ , ഖദിജ (...

error: Content is protected !!