Connect with us

Hi, what are you looking for?

SPORTS

എം.എ ഫുട്ബോള്‍ അക്കാദമി കേരള പ്രീമിയര്‍ ലീഗില്‍ സെമിഫൈനല്‍ സാധ്യത നിലനിറുത്തി.

കോതമംഗലം : കേരള പ്രീമിയര്‍ ലീഗില്‍ കോതമംഗലം എംഎ ഫുട്ബോള്‍ അക്കാദമി സെമി ഫൈനല്‍ സാധ്യത നിലനിറുത്തി. ശനിയാഴ്ച നടന്ന മത്സരത്തില്‍ കോവളം എഫ്.സി.യെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക പരാജയപ്പെടുത്തിയതോടെയാണ് എം.എ.എഫ്.എ പ്രതീഷ സജീവമാക്കിയത്. അഞ്ച് കളില്‍ മൂന്ന വിജയവും ഒരു സമനിലയുമായി പത്ത പോയിന്‍റ് നേടിയ എം.എ.അക്കാദമി ഇപ്പോള്‍ ഗ്രൂപ്പ് ബി.യില്‍ ഒന്നാംസ്ഥാനത്താണ്. ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ തുടര്‍ന്നുള്ള മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയാകും എം.എ.എഫ്എയുടെ സെമി പ്രവേശനം. ഗ്രൂപ്പ് ഘട്ടത്തില്‍ എം.എ.എഫ്.എ.ക്ക് ഇനി മത്സരങ്ങളില്ല. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കാണ് സെമി ഫൈനലിക്ക് അവസരം ലഭിക്കുന്നത്.

You May Also Like