Connect with us

Hi, what are you looking for?

CRIME

മോർഫീനുമായി രണ്ട് ബംഗാളി തൊഴിലാളികൾ പോലീസ് പിടിയിൽ.

പെരുമ്പാവൂർ : മുപ്പത്തിയെട്ട് ചെറിയ പൊതി മോർഫീനുമായി രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ മജുനൂർ മൊല്ല (26), ലിറ്റൻ ഷെയ്ക്ക് (25) എന്നിവരെയാണ് റൂറൽ ഡാൻസാഫ് ടീമും, ആലുവ പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആലുവ തുരുത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരിൽ നിന്ന് വീര്യം കൂടിയ മയക്കുമരുന്നായ മോർഫിൻ പിടികൂടിയത്. മൂർഷിദാബാദിൽ നിന്നുമാണ് മോർഫിൻ കൊണ്ടുവന്നത്. ഇടയ്ക്ക് നാട്ടിൽ പോയി വരുന്നവരാണ്.

ചെറിയ പൊതികളിലാക്കി അതിഥി തൊഴിലാളികളുടെ ഇടയിലാണ് വിൽപ്പന. മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് മജുനുർ മൊല്ലയ്ക്കെതിരെ കാലടി സ്റ്റേഷനിൽ കേസുണ്ട്. ആലുവ എസ്.എച്ച്.ഒ സൈജു .കെ പോൾ, എസ്.ഐമാരായ ആർ വിനോദ്, കെ.പി. ജോണി എ.എസ്.ഐ പി.എ ഇക്ബാൽ, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, അമീർ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....