കോതമംഗലം : കഴിഞ്ഞ പത്ത് വർഷത്തോളമായി പഞ്ചായത്ത് ഭരിക്കുന്ന യു.ഡി.എഫ്.ഭരണ സമിതിയുടെ വ്യാപകമായ അഴിമതിക്കും, പഞ്ചായത്തിന്റെ വികസന മുരടിപ്പിനും, അധികാരികളുടെ കെടുകാര്യസ്ഥതയ്ക്കും എതിരായി എൽ.ഡി.എഫ് കവളങ്ങാട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കും. ഉപരോധം CPI(M) കവളങ്ങാട് ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ് ഉത്ഘാടനം ചെയ്യും. സി.പി.ഐ.താലൂക്ക് സെക്രട്ടറി എം.കെ.രാമചന്ദ്രൻ ,ജനതാദൾ (എൽ.ജെ.ഡി ) നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് ഗോപി ,ജനാധിപത്യ കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബാബു പോൾ തുടങ്ങിയ നേതാക്കൾ സമരത്തെ അഭിസംബോധന ചെയ്യും. ഉപരോധ സമരത്തിന്റെ പ്രചരണാർത്ഥം എൽ.ഡി.എഫ് നേതാക്കളായ കെ.ഇ.ജോയി ക്യാപ്റ്റനും, പി.റ്റി ബെന്നി വൈസ് ക്യാപ്ടനുമായി വാഹന പ്രചരണ ജാഥ കവളങ്ങാട് പഞ്ചായത്തിൽ പര്യടനം നടത്തി.
പഞ്ചായത്ത് അതിർത്തി പ്രദേശമായ കരിമണലിൽ വച്ച് ജാഥയുടെ ഉദ്ഘാടനം CPI(M) ഏരിയാ കമ്മറ്റി അംഗം ഷിബു പടപറമ്പത്ത് ഉത്ഘാടനം ചെയ്തു. തുടർന്ന് നേര്യമംഗലം, തലക്കോട്, കവളങ്ങാട്, നെല്ലിമറ്റം, വാളാച്ചിറ ,പരീക്കണ്ണി, ഉപ്പുകുളം തുടങ്ങിയ പ്രദേശങ്ങളിൽ ജാഥക്ക് സ്വീകരണം നൽകി പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടന്ന സ്വീകരണങ്ങൾക്ക് ശേഷം ജാഥ ഊന്നുകൽ കവലയിൽ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ ഷിബു പടപറമ്പത്ത്, ടി.എച്ച്.നൗഷാദ്, പി.എം. ശിവൻ, മനോജ് ഗോപി ,കെ.പി.വിജയൻ, ഷംസുദ്ധീൻ മുളമ്പേൽ, എബി മോൻമാത്യു ,അനീഷ് മോഹനൻ, സൗമ്യ സനൽ,തുടങ്ങിയവർ പ്രസംഗിച്ചു.
You must be logged in to post a comment Login