കുട്ടമ്പുഴ: മണ്ണിടിച്ൽ ഭീഷണി നേരിട്ടതിനെ തുടർന്ന് സ്ത്രപ്പടി 4 സെന്റ് കോളനി നിവാസികളെ പാർപ്പിച്ചിരിക്കുന്ന വിമല പമ്പ്ളിക്ക് സ്കൂളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പ് എന്റെ നാട് ചെയർമാൻ ഷിബു തെക്കും പുറം സന്ദർശിച്ചു. 18 കുടുബങ്ങളിലെ 50 ഓളം പേരാണ് ക്യാമ്പിലുള്ളത്. സത്രപടി കോളനിയിലെ കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് പുനരധിവാസ പാക്കേജ് തയ്യാറാക്കാൻ സർക്കാർ തയ്യാറകണമെന്ന് യുഡിഎഫ് ജില്ലാ കൺ വീനാറായ ഷിബു തെക്കും പുറം ആവശ്യപ്പെട്ടു.
ക്യാബങ്ങൾക്ക് ഭക്ഷ്യ കിറ്റും നൽകിയാണ് സംഘം മടങ്ങിയതു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി മോഹൻ ,സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മാരായ സിബി കെ. എ., ഇസി റോയി . പഞ്ചായത്ത് അംഗങ്ങാളായ എൽദോസ് ബേബി, ജോഷി പൊട്ടയ്ക്കൽ, രേഖ രാജ്യു., സി.ജെ.എൽദോസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.