Connect with us

Hi, what are you looking for?

NEWS

വനപാലകർ രക്ഷകരായി, കിണറ്റിൽ വീണ കുട്ടിയാനയെ കരകയറ്റി.

കോതമംഗലം: നാടു കാണാനിറങ്ങിയ ആന കൂട്ടത്തിലെ കുട്ടിയാനയാണ് കിണറ്റിൽ വീണത്. പൂയംകൂട്ടി വനത്തിൽ നിന്നും ഇറങ്ങിയ കാട്ടാന കൂട്ടത്തിൽ നിന്നും കഴിഞ്ഞ ദിവസം രാത്രി 2 മണിയോടെയാണ് മണികണ്ഠൻ ചാൽ തിണ്ണ കുത്ത് ഭാഗത്ത് കുട്ടി കൊമ്പൻ കിണറ്റിൽ വീണത്.ഇതോടെ രാത്രി ആന കൂട്ടങ്ങളുടെ അലർച്ചകേട്ട് സമീപവാസികൾ ചെന്ന് നോക്കിയപ്പോൾ കിണറിനു ചുറ്റും ആനകൾ നിൽക്കുന്നതു കണ്ടു. തുടർന്ന് ആന കുട്ടി കിണറ്റിൽ വീണ വിവരം നാട്ടുകാർ രാത്രി തന്നെ കുട്ടംമ്പുഴ ഫോറസ്റ്റ് റേഞ്ചിലെ ആനക്കുളം സ്റേറഷനിൽ അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ ആനക്കുളം ഡപ്യൂട്ടി റേഞ്ച് ഓഫീസർ വിജേഷ് ആശാരിയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം കിണറിൻ്റെ ഭാഗത്തു നിന്നും ആന കൂട്ടം മാറുന്നത് നോക്കി നിന്ന് പുലർച്ചയോടെ കിണർ ഇടിച്ചു നിരത്തി ആന കുട്ടിയെ രക്ഷപ്പെടുത്തി വിടുകയായിരുന്നു. ആന കുട്ടിക്ക് ഒരു വയസ്സിൽ താഴെയാണ് പ്രായം എന്നും കിണറിൻ്റെ താഴ്ച കുറവുകൊണ്ട് രക്ഷാപ്രവർത്തനം എളുപ്പമായതെന്നും വനപാലകർ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...