Connect with us

Hi, what are you looking for?

NEWS

മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിക്കാൻ തീരുമാനം 

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി പലപ്പോഴായി കടുവയുടെ സാന്നിധ്യം കണ്ടതായി ജനങ്ങൾ പറയുന്നത്. ഈ പ്രദേശങ്ങളിൽ നിലവിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾക്ക് പുറമേ കൂടുതൽ ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കുന്നതിനും, തുടർച്ചയിൽ കൂട് സ്ഥാപിക്കുന്നതിനും തീരുമാനിച്ചു.കടുവയുടെ സാന്നിധ്യം കണ്ടതായി പറയുന്ന പ്രദേശങ്ങളിൽ ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും ജന പ്രതിനിധികളും സന്ദർശിച്ചു.

വാർഡ് മെമ്പർമ്മാരായ ശ്രീജ ബിജു , സൽമ പരീത് , മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എം കുഞ്ഞുമോൻ, കുട്ടമ്പുഴ റേഞ്ച് ഓഫീസർ സഞ്ജയ്‌ കുമാർ,നേര്യമംഗലം റേഞ്ച് ഓഫീസർ ജയൻ കെ എസ്, ആരോമൽ എം എസ് , ജോബി വട്ടമറ്റം, എം വി ദേവസ്യ എന്നിവർ എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.

You May Also Like

CHUTTUVATTOM

തട്ടേക്കാട് : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ എറണാകുളം ജില്ലാ യുവജന കേന്ദ്രത്തിന്റെ ടീം കേരള അംഗങ്ങൾക്ക് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പരിശീലന ക്യാമ്പ് കോതമംഗലം എം.എൽ. എ ശ്രീ.ആന്റണി ജോൺ...

CHUTTUVATTOM

കോതമംഗലം : കണ്ണിൻ്റെ കാഴ്ച ശക്തി കവരുന്ന ഗ്ലോക്കോമയെ പ്രതിരോധിക്കാൻ പതിവ് പരിശോധനകളുടെ പ്രാധാന്യം തിരിച്ചറിയണമെന്നും ഇതിനായുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്തണ മെന്നും കോതമംഗലം താലൂക്ക് ആശുപത്രിയിൽ ലോക ഗ്ലോക്കോമ വാരാചരണം ജില്ലാതല ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : നേര്യമംഗലം ജില്ലാ കൃഷി തോട്ടത്തിൽ RKI, RIDF26,RIDF27 എന്നീ പദ്ധതികളിൽ ഉൾപ്പെടുന്ന ടിഷ്യൂ കൾച്ചർ ലാബ്,ഗസ്റ്റ് ഹൗസ്,ട്രെയിനിങ് സെന്റർ, പ്രോസസിംഗ് യൂണിറ്റ്, ഫാമിന്റെ ഫോട്ടോഗ്രാഫിക് സർവ്വേ, സർവ്വേ ലൈൻസ് ക്യാമറകളും,...

CHUTTUVATTOM

കോതമംഗലം : തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം റീച്ചിലെ ( കലാ ഓഡിറ്റോറിയം – കോഴിപ്പിള്ളി വരെ ) ടാറിങ് പ്രവർത്തികൾ ആരംഭിച്ചു.ഒന്നാം പിണറായി സർക്കാരിന്റെ 2019 -20 സംസ്ഥാന...

NEWS

കോതമംഗലം : നേര്യമംഗലത്ത് പുതുതായി അനുവദിച്ച ഫയർ സ്റ്റേഷന്റെ ഉദ്ഘാടനംമുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ മുഖേന നിർവഹിച്ചു.ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.ശിലാ ഫലകം അനാച്ഛാദനം ചെയ്തു. നേര്യമംഗലത്ത് ഫയർ...

CHUTTUVATTOM

കോതമംഗലം: ഭൂതത്താൻകെട്ടിൽ മുടങ്ങി കിടന്ന പെരിയാറിലൂടെയുള്ള ബോട്ട് സവാരി പുന രാരംഭിച്ചു. ഭൂതത്താൻ കെട്ട് -ഞായപ്പിള്ളി വഴി കുട്ടമ്പഴയ്ക്കും, ഭൂതത്താൻ കെട്ട് -തട്ടേക്കാട് – ഇഞ്ചത്തൊട്ടി വഴി നേര്യമംഗലത്തേക്കുമാണ് യാത്ര. ചെറുതും വലുതുമായ...

CHUTTUVATTOM

കോതമംഗലം : കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ തൃക്കാരിയൂർ മഹാദേവക്ഷേത്ര തിരുവുത്സവം ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു നടത്താൻ തീരുമാനം. ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ തൃക്കാരിയൂർ ദേവസ്വം...

CHUTTUVATTOM

കോതമംഗലം: കേരളത്തിൽ കഴിഞ്ഞ പത്ത് വർഷം കൊണ്ട് 456689 കുടുംങ്ങൾ ഭൂമിയുടെ അവകാശികളായി മാറിയെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. കുട്ടമ്പുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ച കോതമംഗലം താലൂക്കിലെ പട്ടയ വിതരണം...

CHUTTUVATTOM

കോതമംഗലം :കോതമംഗലം മണ്ഡലത്തിലെ 104 കുടുംബങ്ങൾക്കൂടി ഭൂമിയ്ക്ക് ഉടമകളായി മാറുന്നു.കോതമംഗലം മണ്ഡലത്തിലെ 104 കുടുംബങ്ങൾക്ക് നാളെ (3/3/26) പട്ടയങ്ങൾ വിതരണം ചെയ്യുമെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ...

CHUTTUVATTOM

കോതമംഗലം :കോതമംഗലം താലൂക്ക് ലൈബ്രറി കൗൺസിൽ കമ്മറ്റിയും വലിയപാറ ലാൽജി പബ്ലിക് ലൈബ്രറിയും സംയുക്തമായി റിപ്പബ്ലിക് ദിന സദസ്സ് സംഘടിപ്പിച്ചു. താലൂക്ക് തല സമാപന സമ്മേളനം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എംഎല്‍എ ഫണ്ടും,കിഫ്ബി ഫണ്ടും ഉള്‍പ്പെടെ 15 കോടി രൂപ ചിലവഴിച്ച് പൂര്‍ത്തീകരിച്ച വിവിധ പദ്ധതികള്‍ മാര്‍ച്ച് 2ന് വ്യവസായ, നിയമവകുപ്പ് മന്ത്രി പി രാജീവ് നാടിന് സമര്‍പ്പിക്കുമെന്ന്...

CHUTTUVATTOM

കോതമംഗലം :വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ 2025–26 സാമ്പത്തിക വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി പൊതുസ്ഥലങ്ങളിൽ മാലിന്യ ബിന്നുകൾ സ്ഥാപിക്കുന്ന പ്രവർത്തനത്തനങ്ങൾക്ക് വാരപ്പെട്ടി കവലയിൽ മാലിന്യ ബിന്ന് സ്ഥാപിച്ചുകൊണ്ട് തുടക്കമിട്ടു . ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു....

error: Content is protected !!