Connect with us

Hi, what are you looking for?

NEWS

മലയോര ഹൈവേ: ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര ഹൈവേ സംബന്ധിച്ച് വിലയിരുത്താൻ കഴിഞ്ഞയാഴ്ച ഹൈക്കോടതി കമ്മീഷൻ വിസിറ്റ് നടത്തിയിരുന്നു. ഇത് സംബന്ധിച്ച കോടതിയുടെ ഇടക്കാല ഉത്തരവിൽ പൊതുജനങ്ങളെ വഴിയാത്രയിൽ തടയരുത് എന്ന് ഉത്തരവുണ്ട്. ഇന്ന് ഏതാനും വാഹനങ്ങൾ ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാർ തടഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ഡി എഫ് ഒ യോട് വിശദീകരണം ചോദിച്ചപ്പോഴാണ് ജനറൽ പബ്ലിക് എന്ന് പറഞ്ഞാൽ കുറത്തിക്കുടി നിവാസികൾ മാത്രമാണെന്നും അല്ലാത്തവർ ജനറൽ പബ്ലിക്കിന്റെ കീഴിൽ വരില്ല എന്നും നിലപാട് എടുത്തത്. തനിക്ക് വിധി ഇങ്ങനെയാണ് മനസ്സിലായതെന്നും എന്തായാലും ചെക്ക് പോസ്റ്റിൽ തടയും എന്നുമാണ് മൂന്നാർ ഡിഎഫ്ഒ പറയുന്നത്. ഹൈക്കോടതി വിധിയെ പരസ്യമായി വെല്ലുവിളിക്കുന്ന മൂന്നാർ ഡി എഫ് ഒ ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. നിയമസംവിധാനത്തെ വെല്ലുവിളിക്കുന്ന ഡി എഫ് സ്ഥാനത്ത് തുടരുവാൻ അയോഗ്യനാണെന്ന് ആക്ഷൻ കൗൺസിൽ പറഞ്ഞു. നിലപാട് തിരുത്തുന്നില്ലെങ്കിൽ പൊതുജന പങ്കാളിത്തത്തോടെ വലിയ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. കഴിഞ്ഞദിവസം നടന്ന ഹൈക്കോടതി കമ്മീഷൻ വിസിറ്റ് വലിയ ജനപങ്കാളിത്തത്തിന്റെ പേരിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കോതമംഗലം :- മാമലക്കണ്ടത്ത് പശുക്കളെ തൊഴുത്തിൽ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. ഏലംതാനത്ത് സുജാത സാജു എന്ന കർഷകയുടെ 2 കറവ പശുക്കളാണ് ചത്തത്. ആറ് പശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്. ഒരു പശുവിൻ്റെ...