Connect with us

Hi, what are you looking for?

CHUTTUVATTOM

ഡയറ്റിൽ പുതിയ അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘടനം ചെയ്തു.

പെരുമ്പാവൂർ : കുറുപ്പംപടി ഡയറ്റിന് അനുവദിച്ച പുതിയ അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘടനം ചെയ്തു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 43 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന ഇൻസ്പെയർ പെരുമ്പാവൂർ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയത്. രണ്ട് ക്ലാസ് മുറികളും ശുചിമുറികളും അടക്കം 1975 ചതുരശ്രയടി ചുറ്റളവിലാണ് കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചത്. ഭാവിയിലെ വികസന പ്രവർത്തനങ്ങൾക്ക് കൂടി സഹായകരമാകുന്ന തരത്തിലാണ് കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചത്. എല്ലാ സൗകര്യങ്ങളോട് കൂടിയ കെട്ടിടം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

അധ്യാപകർക്ക് പരിശീലനം നൽകുകയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഗവേഷണം നടത്തുകയും ജില്ലയിലെ സ്‌കൂളുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്ന സ്ഥാപനമാണ് ഡയറ്റ്. ഇവിടെ ഡിപ്ലോമ ഇൻ എഡ്യൂക്കേഷൻ കോഴ്‌സിൽ രണ്ട് ബാച്ചുകളിലായി 80 കുട്ടികൾ പഠിക്കുന്നുണ്ട്. ഏറ്റവും കാലപ്പഴക്കം ചെന്ന കെട്ടിടം ആയതിനാലാണ് പുതിയ കെട്ടിടത്തിന് തുക അനുവദിച്ചതെന്ന് എംഎൽഎ പറഞ്ഞു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...