കൊച്ചി : കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് അധ്യാപക അവാർഡ് കെ. എ. തസ്മിന്. അധ്യാപക മേഖല യിലെ മികവിനാണ് പുരസ്‌കാരം. 2023-24 അധ്യയന വർഷത്തെ മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള തസ്മിൻ ബാല സാഹിത്യത്തിലും മറ്റും നിരവധി രചനകൾ നടത്തിയിട്ടുണ്ട്.പെരുമ്പാവൂർ ഗവ. ഗേൾസ് എച്ച് എസ് എസിലെ മലയാളം അധ്യാപികയാണ് തസ്മിൻ. അധ്യാപക ദിനമായ 5 ന് (സെപ്റ്റംബർ) പാലാരിവട്ടം വൈ. എം. സി. എ. ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപി പുരസ്‌കാരം നൽകും.കെഎസ്എസ്ടിഎഫ് സംസ്ഥാന പ്രസിഡന്റ് ഡോ. നോയൽ മാത്യൂസ് അധ്യക്ഷത വഹിക്കും.കേരള കോൺഗ്രസ് (എം) എറണാകുളം ജില്ലാ പ്രസിഡന്റ് ടോമി കെ. തോമസ് മുഖ്യ പ്രഭാഷണം നടത്തും. കെഎസ്എസ്ടിഎഫ് സംസ്ഥാന കോഡിനേറ്റർ പി. രാധാകൃഷ്ണ കുറുപ്പ്, സംസ്ഥാന ജനറൽ സെക്രട്ടറി പോരുവഴി ബാലചന്ദ്രൻ, ജോമോൻ ജോസ്, സിജോ കൊട്ടാരത്തിൽ എന്നിവർ പ്രസംഗിക്കും.



















































