കവളങ്ങാട്: കെഎസ്‌കെടിയു കവളങ്ങാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പോത്താനിക്കാട് വി.എസ് അച്യുതാനന്ദന്‍ അനുസ്മരണം ‘അമരസ്മരണ’ സംഘടിപ്പിച്ചു. കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് എന്‍.സി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് കെ.എം അലിയാര്‍ അധ്യക്ഷത വഹിച്ചു.
സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഷാജി മുഹമ്മദ്, കെഎസ്‌കെറ്റിയു സംസ്ഥാന കമ്മറ്റിയംഗം സോമ പുരുഷോത്തമന്‍, പികെഎസ് ജില്ലാ പ്രസിഡന്റ് കെ.സി അയ്യപ്പന്‍, പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ജെയിംസ്, സിപിഐഎം പോത്താനിക്കാട് ലോക്കല്‍ സെക്രട്ടറി എ.കെ സിജു, കെഎസ്‌കെടിയു ഏരിയ പ്രസിഡന്റ് എ.വി സുരേഷ്, കര്‍ഷക സംഘം ഏരിയ സെക്രട്ടറി ഷിജോ അബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.




















































