Connect with us

Hi, what are you looking for?

ACCIDENT

കോഴിപ്പിള്ളി അരമനപടി ബൈപാസ് ജംഗ്ഷനിലെ ചാപ്പലിൽ വാഹനം ഇടിച്ചു

കോതമംഗലം: ലോറി ഇടിച്ച് കത്തോലിക്കാ ചാപ്പൽ ഭാഗികമായി തകർന്നു. കോതമംഗലം കോഴിപ്പിള്ളി അരമനപടി ബൈപാസ് ജംഗ്ഷനിലെ ചാപ്പലാണ് തകർന്നത്. കഴിഞ്ഞ അർദ്ധരാത്രിയിൽ അടിമാലിയിൽ നിന്ന് മുവാറ്റുപുഴയിലേക്ക് കേടായ ഐഷർ ലോറി ക്രെയിനിൽ കെട്ടിവലിച്ച് കൊണ്ട് പോകവെ ചങ്ങല പൊട്ടി നിയന്ത്രണം വിട്ട ലോറി പുത്തൻപള്ളിയുടെ കീഴിലുള്ള കൽക്കുരിശ് ചാപ്പലിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ചാപ്പലിന്റെ ചുറ്റുമതിലും മറ്റും പൂർണ്ണമായി തകർന്നു. വളരെ തിരക്കേറിയ ജംഗ്ഷനിൽ രാത്രിയായതുകൊണ്ടും ആൾ സഞ്ചാരവും വാഹന തിരക്കും കുറഞ്ഞ സമയമായതിനാലും വൻ ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like