Connect with us

Hi, what are you looking for?

NEWS

കോട്ടപ്പടിയിൽ പുലിയിറങ്ങി വളർത്തുപട്ടിയെ കടിച്ചു കൊന്നു.

  • ജെറിൽ ജോസ് കോട്ടപ്പടി.

കോട്ടപ്പടി : കാട്ടാന, കാട്ടുപന്നി, പുലി, കോട്ടപ്പടിക്കാരുടേത് വന തുല്യമായ ജീവിതം. കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയില്‍ പുലിയിറങ്ങി വളർത്തു നായയെ കടിച്ചു കൊന്നു. ചൊവ്വാഴ്ച്ച രാത്രി കോഴിയെ കോഴിയെ പിടിച്ചത് പുലിയായിരിക്കുമോ എന്ന നാട്ടുകാരുടെ ആശങ്ക നിലനിൽക്കുമ്പോളാണ് ഇന്നലെ ബുധനാഴ്ച്ച രാത്രി പുലിയുടെ ആക്രമണത്തിൽ പട്ടി കൊല്ലപ്പെടുന്നത്. ചൊവ്വാഴ്ച്ച രാത്രി കോഴിയെ പിടിക്കൂടി പുലി ഓടിമറയുന്നത് പ്ലാമൂടി വീരോളി അജിയുടെ വീട്ടുകാര്‍ കണ്ടതോടെയാണ് പുലിയുടെ സാന്നിദ്ധ്യം നാട്ടുകാർ ഉറപ്പിച്ചത്. പുലിയുടെ കാല്‍പ്പാടുകളും പ്രദേശത്ത് കണ്ടെത്തിയിരുന്നു. എന്നാൽ വനം വകുപ്പ് അധികാരികൾ സ്ഥിതീകരിക്കാത്ത സ്ഥിതിക്ക് പുലിയാണ് എന്ന് ഉറപ്പിച്ചു പറയുവാൻ ബുദ്ധിമുട്ട് നേരിടുകയായിരുന്നു. കഴിഞ്ഞദിവസം മൂന്ന് കള്‍ഗങ്ങളെയും കണ്ണക്കടഭാഗത്ത് നായയേയും കൊന്നുതിന്നത് പുലിയാണെന്ന സംശയം നാട്ടുകാർ ഉന്നയിക്കുകയും ചെയ്തിരുന്നു.

രാത്രി നായ കുരക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് അജി തങ്ങളുടെ കോഴിക്കൂട്ടിൽ നിന്നും കോഴിയെ പിടിച്ചുകൊണ്ട് ഓടിമറയുന്ന പുലിയെ കണ്ടത്. പുലിയുടെ കാൽപാടുകളും പ്രദേശത്ത് കണ്ടെത്തി. മുൻപും സമീപത്തുള്ള വീടുകളിൽ നിന്ന് വളർത്തു മൃഗങ്ങളെ പുലിപിടച്ചു കൊണ്ട് പോയിട്ടുള്ളതായി പ്രദേശവാസികൾ പറഞ്ഞു. നേരത്തെ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുള്ളതായി അറിയാൻ കഴിയുന്നത്. കോട്ടപ്പാറ വനമേഖലയിൽ പുലിയുടെ സാന്നിദ്ധ്യം ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് സ്ഥിരീകരിക്കുന്നുണ്ട്.

ഇന്നലെ ബുധനാഴ്ച്ച രാത്രി പത്ത് മണിയോടുകൂടി പ്ലാമൂടി  സിജോയുടെ വീട്ടിലെ വളർത്തുനായയാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പട്ടി കരയുന്ന ശബ്ദം കേട്ട് വീട്ടുകാരി വാതിൽ തുറന്ന് നോക്കിയപ്പോൾ പട്ടിയുടെ കഴുത്തിൽ പുലി പിടിച്ചിരിക്കുന്നതും, വലിച്ചു കൊണ്ടുപോകുവാൻ ശ്രമിക്കുന്ന കാഴ്ച്ചയാണ് കണ്ടതെന്നും, ചങ്ങലയിൽ കെട്ടിയിട്ടിരുന്നത് മൂലം പുലിക്ക് വലിച്ചു കൊണ്ടുപോകാൻ സാധിക്കാതെ വരുകയും, വീട്ടുകാർ ബഹളം വെച്ചതിനെത്തുടർന്ന് പുലി ഓടിമറയുകയുമായിരുന്നു. പുലിയുടെ ആക്രമണത്തിൽ വളർത്തുനായ തത്സമയം ജീവൻ വെടിയുകയും ചെയ്‌തു.

കാട്ടാനകളുടേയും കാട്ടുപന്നികളുടേയും ശല്യംമൂലം പൊറുതിമുട്ടിയ പ്ലാമുടിക്കാര്‍ക്ക് പുലിയേയും ഭയന്ന് ജീവിക്കേണ്ട സ്ഥിതിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കോട്ടപ്പാറ വനമേഖലയോട് ചേർന്ന് അധിവസിക്കുന്ന മനുഷ്യരുടേയും വളർത്തു മൃഗങ്ങളുടേയും സംരക്ഷണത്തിന് സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനം വകുപ്പും കോട്ടപ്പടി പഞ്ചായത്തും അടിയന്തരമായി പ്രശ്‌നത്തിൽ ഇടപെടണമെന്നും ജനവാസ മേഖലയിൽ തമ്പടിച്ചിരുന്ന പുലിയെ പിടികൂടുവാനായി കൂട് സ്ഥാപിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

You May Also Like

CHUTTUVATTOM

കോതമംഗലം:കോട്ടപ്പടി നോർത്ത് ഗവ. എൽ.പി. സ്കൂളിൽ വായന മാസാചരണ സമാപന സമ്മേളനം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക നിത്യ ആർ. നായർ,...

NEWS

കോട്ടപ്പടി : വാഴപ്പിള്ളികുന്നേൽ (വള്ളുപറമ്പിൽ ) വർക്കി (80) നിര്യാതനായി. സംസ്കാരം  ശനിയാഴ്‌ച രാവിലെ 9.30ന് കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: മേരി, വെറ്റിലപ്പാറ കണ്ണൻകല്ലേൽ കുടുംബാഗം. മക്കൾ : ജാൻസി,...

CHUTTUVATTOM

കോതമംഗലം: രണ്ട് വര്‍ഷം മുമ്പ് ഭൂതത്താന്‍കെട്ട് മുതല്‍ കൂരികുളം വരെ 93 ലക്ഷം രൂപ ചെലവില്‍ 8.5 കിലോമീറ്റര്‍ ദൂരത്തില്‍ ആരംഭിച്ച ഫെന്‍സിംഗ് നിര്‍മാണത്തില്‍ ഇതുവരെ പൂര്‍ത്തീകരിച്ചത് 3.2 കിലോമീറ്റര്‍ മാത്രം. മലയാറ്റൂര്‍...

NEWS

കോതമംഗലം: കനത്ത മഴയില്‍ കോട്ടപ്പടിയില്‍ വീട് തകര്‍ന്നു. ആളപായമില്ല. വടാശേരി തൈപ്പറമ്പില്‍ മാത്തുക്കുട്ടിയുടെ വീട് ഇന്നലെ ഉച്ചക്ക് 12നാണ് തകര്‍ന്നത്. ഓടുമേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും നിലംപൊത്തി. ഭിത്തിക്കും പൊട്ടലുണ്ട്.സംഭവസമയത്ത് വീടിനുള്ളില്‍ മാത്തുക്കുട്ടിയും ഭാര്യ...

CHUTTUVATTOM

കോതമംഗലം: മയക്കുവെടി വെച്ച് റേഡിയോ കോളറിട്ട മോഴയാന ചരിഞ്ഞു. ആനയുടെ കഴുത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍, ശനിയാഴ്ച കോട്ടപ്പാറവനത്തില്‍ ഒരേ സ്ഥലത്തു നിന്നുതന്നെ സ്ഥിരമായി ലഭിച്ചതോടെ ആനയ്ക്ക് ചലനമില്ലെന്ന് മനസിലാക്കി...

CHUTTUVATTOM

കോതമംഗലം: റേഡിയോ ഘടിപ്പിച്ച മോഴയാന കോട്ടപ്പാറ വനത്തിലെ വേട്ടാംപാറ മേഖലയില്‍ തുടരുന്നു. വ്യാഴാഴ്ച വൈകിട്ട് മുതല്‍ റേഡിയോ കോളറിൽ നിന്നും സിഗ്നല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കുന്നുണ്ട്. കാട്ടിലേക്കു വിട്ട മോഴയാന ഇന്ന്ജനവാസ മേഖലയിലേക്കെത്തിയില്ല. റേഡിയോ...

NEWS

കോതമംഗലം: കോട്ടപ്പടിയില്‍ അജ്ഞാത ജീവി നായയെ കടിച്ചു കൊന്നതയി പരാതി. കോട്ടപ്പടി, മുട്ടത്തുപാറ സ്വദേശി സാബുവിന്റെ വളര്‍ത്തുനായയെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. ഇന്ന് പുലര്‍ച്ചെ നാലോടെ പ്രദേശവാസികള്‍ ശബ്ദം കേട്ടിരുന്നു. പിന്നീട്...

ACCIDENT

കോതമംഗലം : തൃക്കാരിയൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യത കാലിൽ ഇടിച്ചു യുവാവ് മരണപ്പെട്ടു. കോട്ടപ്പടി തോളേലി സ്വദേശി നിതിൻ (33) ആണ് മരിച്ചത്. മൃതദേഹം ബസേലിയോസ് ആശുപത്രി മോർച്ചറിയിൽ. എക്സ്സൈസ് ഉദ്യോഗസ്ഥനാണ്...

NEWS

കോതമംഗലം – കോതമംഗലത്ത് വാവേലിയിൽ പട്ടാപ്പകൽ ജനവാസ മേഖലക്ക് സമീപം കാട്ടാനക്കൂട്ടമെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ഇന്ന് വൈകിട്ടാണ് പത്തോളം ആനകൾ വനാതിർത്തിയിൽ തമ്പടിച്ചത്. പ്രദേശവാസിയായ ജ്യുവൽ ജൂഡിയുടെ നേതൃത്വത്തിൽ...

NEWS

കോതമംഗലം – കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി മതിലും കൃഷിയിടങ്ങളും തകർത്തു. വാവേലി സ്വദേശി കൊറ്റാലിൽ ചെറിയാൻ്റെ പുരയിടത്തിലെ മതിലും, ഗേറ്റും തകർത്തു. സമീപത്തെ മറ്റൊരു പുരയിടത്തിലെ കമുകും,മതിലുമാണ് ഇന്ന്...

NEWS

കോതമംഗലം – കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കിണറിൽ വീണ കൂറ്റൻ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി. കുത്തുകുഴിക്കു സമീപം കപ്പ നടാൻ വേണ്ടി കൃഷിയിടമൊരുക്കുന്നതിനിടയിലാണ് കിണറിൽ വീണു കിടക്കുന്ന മൂർഖൻ പാമ്പിനെ ജോലിക്കാർ...

NEWS

കോതമംഗലം: നാൽപ്പത്തിനാലാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ച് നവംബർ 8-ന് കോട്ടപ്പടി സ്വദേശിയായ പ്രവാസി എഴുത്തുകാരൻ ജിതിൻ റോയിയുടെ പുതിയ ഇംഗ്ലീഷ് സയൻസ് ഫിക്ഷൻ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ നോവൽ ‘ദി ആൾട്ടർനേറ്റ്...

error: Content is protected !!