Connect with us

Hi, what are you looking for?

NEWS

പ്ലാമുടിയിലെ കാട്ടാന ശല്യം, നടപടി വേണമെന്ന് യുഡിഎഫ്

കോട്ടപ്പടി: പ്ലാമുടിയിലെ കാട്ടാന ശല്യം പരിഹരിക്കാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. തുടർച്ചയായി മൂന്നാം ദിവസമാണ് പ്ലാമുടിയിൽ കാട്ടാന ഇറങ്ങുന്നത്. ഈ ദിവസങ്ങളിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചിട്ടുണ്ട്. തെങ്ങ്,കവുങ്ങ്,വാഴ എന്നിവ പരക്കെ നശിപ്പിച്ചിട്ടുണ്ട്. രാത്രി കാലത്ത് പുറത്തിറങ്ങാൻ പോലും കഴിയാതെ ഭയന്നു കഴിയുകയാണ് നാട്ടുകാർ. സുരക്ഷിതമായ വൈദ്യുത വേലി സ്ഥാപിച്ച് ആന ശല്യം ഒഴിവാക്കണമെന്ന് സ്ഥലം സന്ദർശിച്ച യുഡിഎഫ് സംഘം ആവശ്യപ്പെട്ടു. ഷിബു തെക്കുംപുറം, ജെയിംസ് കോറമ്പേൽ, പി.സി.ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് യുഡിഎഫ് സംഘം എത്തിയത്.

ചിത്രം: കോട്ടപ്പടി പ്ലാമുടിയിൽ കാട്ടാന കൂട്ടം നശിപ്പിച്ച രാജു കാഞ്ഞിരത്തിലിൻ്റെ കൃഷിയിടം യുഡിഎഫ് സംഘം സന്ദർശിച്ചപ്പോൾ.

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...