Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ 518 പേർക്ക് രോഗം സ്ഥിരീകരിച്ചു; കോട്ടപ്പടിയിൽ 10 പേർക്ക് കോവിഡ്

എറണാകുളം : സംസ്ഥാനത്ത് തിങ്കളാഴ്ച 4138 പേർക്ക് കോവി‍ഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 21 മരണമാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 438 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

• ജില്ലയിൽ ഇന്ന് 518 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -6

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ -407

• ഉറവിടമറിയാത്തവർ – 97

• ആരോഗ്യ പ്രവർത്തകർ-8

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• കുമ്പളം – 27
• അങ്കമാലി – 22
• തൃക്കാക്കര – 20
• കളമശ്ശേരി – 15
• ഫോർട്ട് കൊച്ചി – 15
• മരട് – 13
• കലൂർ – 12
• ഞാറക്കൽ – 12
• പച്ചാളം – 11
• ആലുവ – 10
• കടുങ്ങല്ലൂർ – 10
• കാലടി – 10
• കോട്ടപ്പടി – 10
• തൃപ്പൂണിത്തുറ – 10
• പള്ളുരുത്തി – 10
• പെരുമ്പാവൂർ – 10
• എളംകുന്നപ്പുഴ – 9
• ഏഴിക്കര – 9
• മുണ്ടംവേലി – 9
• ഏലൂർ – 8
• കോതമംഗലം – 8
• ഉദയംപേരൂർ – 7
• എടത്തല – 7
• പോണേക്കര – 7
• മട്ടാഞ്ചേരി – 7
• വാരപ്പെട്ടി – 7
• കവളങ്ങാട് – 6
• കുന്നത്തുനാട് – 6
• തേവര – 6
• തോപ്പുംപടി – 6
• ശ്രീമൂലനഗരം – 6
• കീരംപാറ – 5
• കീഴ്മാട് – 5
• കോട്ടുവള്ളി – 5
• തുറവൂർ – 5
• മഞ്ഞപ്ര – 5
• രായമംഗലം – 5
• വെങ്ങോല – 5
• അതിഥി തൊഴിലാളി – 9
• സി .ഐ .എസ് .എഫ് . – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആലങ്ങാട്, ആവോലി, കടവന്ത്ര, കരുമാലൂർ, ചൂർണ്ണിക്കര, ചെല്ലാനം, പള്ളിപ്പുറം, പായിപ്ര, പാലാരിവട്ടം, പിണ്ടിമന, മുളന്തുരുത്തി, വടുതല, വൈറ്റില, അയ്യമ്പുഴ, ഇടക്കൊച്ചി, ഇടപ്പള്ളി, എളമക്കര, ചോറ്റാനിക്കര, നെല്ലിക്കുഴി, നോർത്തുപറവൂർ, വടക്കേക്കര, വാളകം, വാഴക്കുളം, വേങ്ങൂർ, അശമന്നൂർ, ആമ്പല്ലൂർ, ആയവന, കുന്നുകര, ചേന്ദമംഗലം, ചേരാനല്ലൂർ, പനമ്പള്ളി നഗർ, പിറവം, പൂണിത്തുറ, മഞ്ഞള്ളൂർ, മലയാറ്റൂർ നീലീശ്വരം മഴുവന്നൂർ, മുടക്കുഴ, മൂവാറ്റുപുഴ, വടവുകോട്, അയ്യപ്പൻകാവ്, ഇലഞ്ഞി, എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, എളംകുളം, കറുകുറ്റി, കുമ്പളങ്ങി, കൂത്താട്ടുകുളം, ചിറ്റാറ്റുകര, ചെങ്ങമനാട്, തമ്മനം, തിരുമാറാടി, തിരുവാണിയൂർ, നായരമ്പലം, പല്ലാരിമംഗലം, പാറക്കടവ്, പുത്തൻവേലിക്കര, പെരുമ്പടപ്പ്, മണീട്, രാമമംഗലം, വരാപ്പുഴ

• ഇന്ന് 1093 പേർ രോഗ മുക്തി നേടി.

• ഇന്ന് 1573 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2475 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29242 ആണ്. ഇതിൽ 27823 പേർ വീടുകളിലും 66 പേർ കോവിഡ് കെയർ സെന്ററുകളിലും 1353 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 261 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 228 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11715 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 199
• പി വി എസ് – 61
• ജി എച്ച് മൂവാറ്റുപുഴ-14
• ഡി എച്ച് ആലുവ-11
• പറവൂർ താലൂക്ക് ആശുപത്രി- 3
• സഞ്ജീവനി – 58
• സ്വകാര്യ ആശുപത്രികൾ – 779
• എഫ് എൽ റ്റി സികൾ -969
• എസ് എൽ റ്റി സി കൾ-167
• വീടുകൾ- 9454

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12233 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 3095 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 476 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 112 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• പെരുമ്പാവൂർ മുനിസിപ്പൽ കോർട്ട്, എം എ സി റ്റി , ജെ എഫ് സി എം 1 , പോക്സോ കോർട്ട് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്ക് കോവിഡിനെക്കുറിച്ചും, പ്രതിരോധ മാര്ഗങ്ങൾ , ക്വാറന്റൈൻ , റിവേഴ്സ് ക്വാറന്റൈൻ എന്നിവയെ കുറിച്ച് പരിശീലനം നടത്തി.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ ആറു ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. ഏഴാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.

• വാർഡ് തലത്തിൽ 4696 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 22 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

You May Also Like