പല്ലാരിമംഗലം: പല്ലാരിമംഗലം പഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും നടത്തി. അടിവാട് ഗോള്‍ഡന്‍ യംഗ്‌സ് ക്ലബില്‍ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു നിര്‍വഹിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൊയ്തു അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പറാര്‍ ജോമി തെക്കേക്കര, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹ്‌സിന ഷിഹാബ് എന്നിവര്‍ പ്രസംഗിച്ചു.
























































