Connect with us

Hi, what are you looking for?

CRIME

കോതമംഗലത്തെ കൗമാരക്കാരനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദിച്ച കേസ് : നാല് പേർ അറസ്റ്റിൽ

കോതമംഗലം : പതിനേഴുകാരനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. മുളവൂർ പായിപ്ര മാന്നാറി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കാനാപ്പറമ്പിൽ അൽഷിഫ് (22), മുളവൂർ തൈക്കാവുംപടി കൂപ്പക്കാട്ട് അമീൻ (24), പായിപ്ര മൈക്രോപ്പടി ഭാഗത്ത് ദേവിക വിലാസം വീട്ടിൽ അജി ലാൽ ( 47 ),ചെറുവട്ടൂർ ചെങ്ങനാട്ട് വീട്ടിൽ അഭിരാം (22) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി വീടിനു മുൻവശം നിന്ന പതിനേഴുകാരനെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോവുകയായി ചെറുവട്ടൂർ ഭാഗത്തെ വീട്ടിലെത്തിച്ച് മർദ്ദിക്കുകയായിരുന്നു. പെൺ സുഹൃത്തുമായുള്ള സൗഹൃദമാണ് സംഭവത്തിനു പിന്നിൽ . ഇൻസ്പെക്ടർ പി.ടി ബിജോയിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

You May Also Like

NEWS

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ സമീപ ദിവസങ്ങളില്‍ മോഷണം പെരുകുന്നെന്ന പരാതിയുമായി നാട്ടുകാര്‍. ഞായറാഴ്ച രാത്രി പൈങ്ങോട്ടൂര്‍ വടക്കേക്കര ഷാജിയുടെ വീട്ടില്‍നിന്ന് മൂന്ന് പവന്റെ സ്വര്‍ണ മാല മോഷ്ടിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. ഒരാഴ്ച മുന്‍പ്...

CRIME

കോതമംഗലം :ഭവന ഭേദനം നടത്തി സ്വർണ്ണാഭരങ്ങൾ മോഷ്ടിക്കുന്നയാളെ കാപ്പ ചുമത്തി ജയിലിലടച്ചു.കുട്ടമംഗലം നെല്ലിമറ്റം മാങ്കുഴിക്കുന്നേൽ ബിജു (ആസിഡ് ബിജു -51) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ...

CRIME

കോതമംഗലം: സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയെ പോലീസ് കരുതല്‍ തടങ്കലിലെടുത്തു. പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് കോതമംഗലം പോലീസ് ഇയാളെയും സംഘത്തെയും കസ്റ്റഡിയിലെടുത്തത്....

CRIME

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയിലെ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തിലെ സിസിടിവി ദൃശ്യം ലഭിച്ചു. മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ യോഗം സംഘടിപ്പിച്ചു.അടിപിടിക്കേസില്‍ പരിക്കേറ്റ് വന്നയാളെ കാണാനെത്തിയ തൃക്കാരിയൂര്‍ സ്വദേശി അനീഷ് ആണ് നേഴ്സിംഗ് അസിസ്റ്റന്റ്...

CRIME

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട് ടൗണിലെ വ്യാപാരസ്ഥാപനത്തില്‍ വൈദ്യുതി വിതരണം തടസപ്പെടുത്തിയും സിസി ടിവി ക്യാമറ തിരിച്ചുവെച്ചും മോഷണശ്രമം. ഷട്ടറിന്റെ താഴ് തകര്‍ക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് മോഷ്ടാവ് പിന്മാറുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കോതമംഗലം...

CRIME

കോതമംഗലം: കുട്ടമ്പുഴ വെള്ളാരംകുത്തിൽ കൃഷിയിടത്തില്‍ കാട്ടാന ചരിഞ്ഞ സംഭവത്തിൽ സ്ഥല ഉടമ കുട്ടമ്പുഴ വെള്ളാരംകുത്ത് ആദിവാസി ഉന്നതിയിലെ പൊട്ടനാനിയില്‍ ശശിയെ വനം വകുപ്പ് അറസ്റ്റ് ചെയ്തു.കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് ആദിവാസി ഉന്നതിയിൽ പൊട്ടനാനിയില്‍...

CHUTTUVATTOM

കോതമംഗലം: മേതല പള്ളിപ്പടിയിൽ സിപിഐഎം നേതാവിനെ റോഡിൽ അപകടപ്പെടുത്തി വധിക്കാൻ എസ്ഡിപിഐ – യുഡിഎഫ് ഗുണ്ടകളുടെ ശ്രമം. വെള്ളിയാഴ്ച ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ക്രൂരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ കഴിഞ്ഞെത്തിയ ബാവ...

CRIME

കോതമംഗലം :നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കീരംപാറ പുന്നേക്കാട് നെടുമ്പാറ പാറയ്ക്കൽ വീട്ടിൽ, അലക്സ് ആൻ്റണി (28) യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ലാ...

NEWS

കോതമംഗലം: വാരപ്പെട്ടിയിൽ സുഹൃത്തിൻ്റെ വീട്ടിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സുഹൃത്തിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. വാരപ്പെട്ടി, ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിൽ സിജോയാണ് (45) സുഹൃത്ത് ഫ്രാൻസിയുടെ വീട്ടിൽ വച്ച്...

NEWS

കോതമംഗലം :കൊള്ളപ്പലിശക്കാരെ പൂട്ടാൻ ഓപ്പറേഷൻ ഷൈലോക്കുമായി പോലീസ്.റൂറൽ ജില്ലയിൽ 40 ഇടങ്ങളിലായ് നടന്ന റെയ്ഡിൽ 4 കേസുകൾ രജിസ്റ്റർ ചെയ്തു. ആലുവ നെടുമ്പാശേരി, പറവൂർ, കുറുപ്പംപടി, എന്നിവിടങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നെടുമ്പാശേരിയിൽ...

CRIME

കോതമംഗലം : മാതിരപ്പള്ളി സ്വദേശിയായ ടിപ്പർ ഡ്രൈവർ അന്‍സില്‍ (38)വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഷാരോണ്‍ വധവുമായി ഏറെ സാമ്യങ്ങളുള്ള കേസാണിതെന്ന് പോലീസ്. അന്‍സിലിന്‍റെ പെൺസുഹൃത്ത് മാലിപ്പാറ...

CRIME

കോതമംഗലം :യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് അറസ്റ്റിൽ. നേര്യമംഗലം, മണിമരുതുംചാൽ ആറ്റുപുറം വീട്ടിൽ ബിനു (37)നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം കുണ്ടറ സ്വദേശിനി അഖില (35)...

error: Content is protected !!