Connect with us

Hi, what are you looking for?

NEWS

ജനവികാരം എൽഡിഎഫിന് എതിരാണെന്നും, യുഡിഎഫ് 100 സീറ്റ് നേടുമെന്നും എച്ച്.മുനിയപ്പ

കോതമംഗലം: നൂറിൽ അധികം സീറ്റ് നേടി കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് മുൻ കേന്ദ്രമന്ത്രിയും എഐസിസി നിരീക്ഷകനുമായ എച്ച്.മുനിയപ്പ.
കോതമംഗലത്തെ യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറവുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയതായിരുന്നു അദ്ദേഹം.
കഴിഞ്ഞ തവണ നഷ്ടപ്പെട്ട കോതമംഗലം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർഥികൾ ബഹുദൂരം മുന്നിലാണ്. ജനവികാരം എൽഡിഎഫിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.പി. ബാബു, ജനറൽ കൺവീനർ പി.പി.ഉതുപ്പാൻ, ചീഫ് കോ-ഓഡിനേറ്റർ എ.ജി.ജോർജ്, പി.കെ.മൊയ്തു, മൈതീൻ മുഹമ്മദ്, അഡ്വ. മാത്യു ജോസഫ്, എ.ടി.പൗലോസ്, രാജശേഖരൻ നേര്യമംഗലം, പി.സി.ജോർജ് , അഡ്വ.ഷാഹ് ന പാലക്കാടൻ, എന്നിവരുമായും അദ്ദേഹം ആശയ വിനിമയം നടത്തി.

You May Also Like