Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം ടൗൺ യൂണിറ്റ് മർച്ചൻ്റ്സ് ടൂവീലർ മേള.

കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കോതമംഗലം ടൗൺ യൂണിറ്റ് സംഘടിപ്പിച്ച ടു വീലർ വാഹന വിതരണ മേളയുടെ ഉദ്ഘാടനം എർണാകുളം ജില്ലാ സെക്രട്ടറി എ.ജെ റിയാസ് നിർവഹിച്ചു. മർച്ചന്റ് യൂത്ത് വിങ് പ്രസിഡന്റ് ഷെമീർ മുഹമ്മദ്‌ അധ്യക്ഷത വഹിച്ച യോഗത്തിൽ അംഗങ്ങൾക്കുള്ള ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ് ടി.ബി നാസർ നിർവഹിച്ചു.

കോതമംഗലം ടൗൺ യൂണിറ്റ് പ്രസിഡന്റ് ബേബി ആഞ്ഞിലിവേലിൽ സ്വാഗതവും യൂത്ത് വിങ് ജില്ലാ ട്രഷറർ അനൂപ് നെയ്ച്ചിമ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഇ.എം ജോണി, മാമ്മച്ചൻ ജോസഫ്, മൈതീൻ ഇഞ്ചക്കുടി, റെന്നി കാക്കനാട്, ഇ.കെ സേവ്യർ
ദീപു ശാന്താറാം തുടങ്ങിയവർ സംസാരിച്ചു.

You May Also Like