Connect with us

Hi, what are you looking for?

CRIME

കോതമംഗലം ന​ഗ​ര​ത്തി​ൽ വീ​ണ്ടും വ്യാ​ജ ലോ​ട്ട​റി ത​ട്ടി​പ്പ്.

കോ​ത​മം​ഗ​ലം: ലോ​ട്ട​റി നമ്പർ തി​രു​ത്തി വി​ൽ​പ്പ​ന​ക്കാ​രി​യെ ക​ബ​ളി​പ്പി​ച്ച് 4,000 രൂ​പ​യു​ടെ ലോ​ട്ട​റി ത​ട്ടി​യെ​ടു​ത്തു. ലോ​ട്ട​റി വി​റ്റ് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന ത​ല​ക്കോ​ട് പീ​ച്ചാ​ണി​മു​ക​ളേ​ൽ വി​ജ​യ​മ്മ ത​ങ്ക​പ്പ​നാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. കഴിഞ്ഞ ദിവസം കോ​ത​മം​ഗ​ലം മ​ല​യി​ൻ​കീ​ഴി​ലാ​ണ് സം​ഭ​വം നടന്നത്. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ 500 രൂ​പ​യു​ടെ സ​മ്മാ​നം ല​ഭി​ച്ച​താ​യി ധ​രി​പ്പി​ച്ച് എ​ട്ട് ലോ​ട്ട​റി വി​ജ​യ​മ്മ​യെ ഏ​ൽ​പ്പി​ച്ചു. ഒ​റ്റ​നോ​ട്ട​ത്തി​ൽ സ​മ്മാ​ന​മ​ടി​ച്ച ടി​ക്ക​റ്റാ​ണെ​ന്നാ​ണ് വി​ജ​യ​മ്മ​യ്ക്ക് തോ​ന്നി​യ​ത്. പ​ണം വാ​ങ്ങാ​തെ 4,000 രൂ​പ​യു​ടെ പു​തി​യ ലോ​ട്ട​റി​ക​ളും വാ​ങ്ങി ഇ​രു​വ​രും കടന്ന് കളയുകയായിരുന്നു.

വി​ജ​യ​മ്മ ഈ ​ലോ​ട്ട​റി​ക​ൾ മൊ​ത്ത​വി​ൽ​പ്പ​ന​ക്കാ​ര​നു കൈ​മാ​റി പ​ണം വാ​ങ്ങാ​നെ​ത്തി​യ​പ്പോ​ഴാ​ണ് നമ്പറിലെ ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്. മൂ​ന്ന് എ​ന്ന അ​ക്കം എ​ട്ട് എ​ന്നാ​ക്കി​യാ​ണ് ലോ​ട്ട​റി​യി​ലേ​ത് സ​മ്മാ​നാ​ർ​ഹ​മാ​യ നമ്പറാക്കിയത്. വി​ജ​യ​മ്മ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കുറച്ചു കാലങ്ങൾക്ക് മുൻപ് കോ​ത​മം​ഗ​ല​ത്തെ ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ർ സ​മാ​ന​മാ​യ രീ​തി​യി​ൽ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

You May Also Like