Connect with us

Hi, what are you looking for?

SPORTS

ഫുട്ബോളിൽ ചരിത്രം കുറിക്കാൻ ഒരുങ്ങി തൃക്കാരിയൂർ ദേവസ്വം ബോർഡ്‌ സ്കൂൾ.

കോതമംഗലം : ഫുട്ബോളിൽ ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് കോതമംഗലം താലൂക്കിലെ തൃക്കാരിയൂർ ദേവസ്വം ബോർഡ്‌ ഹൈസ്കൂൾ. തൃക്കാരിയൂർ ദേവസ്വം ബോർഡ്‌ ഹൈസ്കൂളിന്റെ ഔദ്യോഗിക ഫുട്ബോൾ ടീം ആയ DBFC യെ പ്രശസ്ത ഫുട്ബോൾ ക്ലബ്ബ് ആയ അശ്വ ഏറ്റെടുക്കുകയും കളിക്കാർക്ക് ഏറ്റവും മികച്ച ക്ലബ്ബുകളിലെ കളിക്കാരെ വച്ച് കോച്ചിംഗ് നൽകി വരുകയുമാണ്. അശ്വ ക്ലബ്ബിന്റെ അഞ്ചാം വാർഷിക ദിനമായ സെപ്റ്റംബർ രണ്ടിലെ ദിനാഘോഷം DBFC ലെ കളിക്കാർക്ക് ഓണാസമ്മാനമായി ജേഴ്‌സി നൽകി അശ്വ ക്ലബ്ബ് പ്രസിഡന്റ്‌ റോയ് വർഗീസ് IRS ഉത്ഘാടനം നിർവഹിച്ചു. സ്കൂൾ PTA പ്രസിഡന്റ്‌ അഡ്വ. രാജേഷ് രാജൻ അധ്യക്ഷത വഹിച്ചു. കുറവിലങ്ങാട് ഗവണ്മെന്റ് ഹോസ്പിറ്റൽ സുപ്രണ്ട് ഡോ. സാം പോൾ ലഹരി വിരുദ്ധ സന്ദേശം നൽകി. പഞ്ചായത്ത് അംഗം
ശോഭ രാധാകൃഷ്ണൻ,സ്കൂൾ HM രാജലക്ഷ്‌മി CS, പ്രെസ്സ് ക്ലബ്ബ് സെക്രട്ടറി ലത്തീഫ് കുഞ്ചാട്ട്, അശ്വ ക്ലബ്ബ് ചെയർമാൻ A. P.സെബാസ്റ്റ്യൻ, DBFC കോർഡിനേറ്റർ ദൃശ്യ ചന്ദ്രൻ, ഹേമ ജി കർത്താ, ചാന്ദ്നിS. R.,ഗീതു ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.

DBFC പ്ലയേഴ്‌സ് “സെ നോ ടു ഡ്രഗ്സ്, സെ യെസ് ടു സ്പോർട്സ് ” എന്ന മുദ്രാവാക്യം ഏറ്റെടുത്ത് ലഹരിക്ക് എതിരെ ഉള്ള പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചു. ഓണം വെക്കേഷനോട് അനുബന്ധിച്ച് DBFC യിലെ കളിക്കാർക്ക് ഇന്ത്യയിലെ മികച്ച കളിക്കാരെ വച്ച് പ്രത്യേക കോച്ചിംഗ് നൽകുമെന്നും പ്രശസ്ത ടീമുകളുമായ് സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കുന്നതോടൊപ്പം ദേവസ്വം ബോർഡ്‌ സ്കൂളുമായി സഹരിച്ചു ലഹരിക്കെതിരെ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും അശ്വ ക്ലബ്ബ് പ്രസിഡന്റ്‌ റോയ് വർഗീസ് IRS അറിയിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: തൃക്കാരിയൂർ ഗവ. എൽപി സ്‌കൂളിൽ 2026-27 അധ്യയന വർഷത്തെ എൽപിഎസ്റ്റി താല്‌കാലിക ഒഴിവിലേക്ക് ദിവസവേതന വ്യവസ്‌ഥയിൽ നിയമനം നടത്തുന്നതിന്  യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്‌പര്യമുള്ള അപേക്ഷകർ  അസ്സൽ സർട്ടിഫിക്കറ്റുകളും...

CHUTTUVATTOM

കോതമംഗലം: തൃക്കാരിയൂര്‍ വടക്ക് എന്‍എസ്എസ് കരയോഗത്തിന്റെ ഐശ്വര്യാനഗര്‍ – ഹൈക്കോര്‍ട്ട് കവല കുടുംബയൂണിറ്റിന്റെ യോഗം സംഘടിപ്പിച്ചു. കോതമംഗലം താലൂക്ക് എംഎസ്എസ്എസ് കോഓര്‍ഡിനേറ്റര്‍ മിനി മധു യോഗം ഉദ്ഘാടനം ചെയ്തു. മുന്‍ യൂണിയന്‍ പ്രസിഡന്റ്...

ACCIDENT

കോതമംഗലം: തൃക്കാരിയൂര്‍ മുണ്ടുപാലം ജംഗ്ഷന്‌സമീപം നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് 11 കെ.വി. ഇലക്ട്രിക് പോസ്റ്റിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് ഒടിഞ്ഞ് ജീപ്പിന് മുകളില്‍ പതിച്ചു. കാറില്‍ ഉണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന്...

CHUTTUVATTOM

കോതമംഗലം : എംജി യൂണിവേഴ്സിറ്റി ബി.എഡ് പരീക്ഷയിൽ എട്ടാം റാങ്ക് കരസ്ഥമാക്കി പാർവതി. തൃക്കാരിയൂർ സ്വദേശിയും മുൻ ശബരിമല മേൽശാന്തിയുമായിരുന്ന നാരായണൻ നമ്പൂതിരിയുടെ മകളാണ് പാർവ്വതി. മൂവാറ്റുപുഴ എസ് എൻ കോളേജ് ഓഫ്...

SPORTS

കോതമംഗലം : സിങ്കപ്പൂരിൽ നവം 27 മുതൽ ഡിസം :02 വരെ നടക്കുന്ന 16 മത് ഏഷ്യ – പസഫിക്ക് ഷിറ്റോ റിയൂ കരാത്തെ ദൊ ചാമ്പ്യൻഷിപ്പിൽ സീനിയർ പെൺകുട്ടികളുടെ ഫൈറ്റിങ്ങ് -61...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ ഏക നാട്ടാനയായിരുന്ന തൃക്കാരിയൂർ ശിവനാരായണൻ ചരിഞ്ഞു. കേരളത്തിലെ തന്നെ നിരവധി പൂരങ്ങളിൽ ആണി നിരന്നിരുന്ന കൊമ്പന് ആരാധകരും ഏറെയാരുന്നു. തൃക്കാരിയൂർ കിഴക്കേമഠത്തിൽ സുദർശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണൻ....

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ മുഴുവൻ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ഡെങ്കിപ്പനി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. താലൂക്കിന്റെ പല മേഖലകളിലും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വീടുകളും വ്യാപാരസ്ഥാപനങ്ങളിലും എത്തിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ...

NEWS

കോതമംഗലം : തൃക്കാരിയൂർ മുല്ലേക്കാവ് ഭാഗത്ത്‌ തെരുവ് നായ്ക്കളിൽ കനൈൻ ഡിസ്റ്റംമ്പർ എന്ന വയറസ് ബാധ. തെരുവ് നായ്ക്കൾ നാക്ക് പുറത്തേക്ക് ഇട്ട് തല കുലിക്കി വിറച്ച് വിറച്ച് നടക്കുന്നു. ചില നായ്ക്കൾ...

CRIME

കോതമംഗലം : ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ. തൃക്കാരിയൂർ തങ്കളം ജവഹർ കോളനി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പിണ്ടിമന അടിയോടി കവല പുതുപ്പിലേടം വീട്ടിൽ അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ്...

ACCIDENT

കോതമംഗലം :- തൃക്കാരിയൂർ മുണ്ടുപാലത്തിൽ സംരക്ഷണഭിത്തി തകർത്ത് കാർ തോട്ടിലേക്ക് പതിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കോതമംഗലം തൃക്കാരിയൂർ മുണ്ടു പാലത്തിനു സമീപം നിയന്ത്രണം വിട്ട ഹ്യൂണ്ടായ് കാർ 10...

CRIME

കോതമംഗലം : മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റില്‍. തൃക്കാരിയൂര്‍ എരമല്ലൂര്‍ വലിയാലിങ്കല്‍ വീട്ടില്‍ അനസ് (അന്‍സാര്‍ 53) നെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്. ചൂണ്ടി ഭാഗത്തുള്ള മണിലൈന്‍ ഇന്ത്യ...

CHUTTUVATTOM

കോതമംഗലം: തൃക്കാരിയൂർ ദേവസ്വം ബോർഡ്‌ ഹൈസ്കൂളിലെ പഴയ സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റുമ്പോൾ ആധുനിക സൗകര്യങ്ങളോട് കൂടിയ സ്കൂൾ കോംപ്ലക്സ് നിർമ്മിച്ചു നൽകണമെന്നും, സ്കൂളിൽ പ്ലസ്ടു ബാച്ച് അനുവദിച്ചു കിട്ടുന്നതിന് വേണ്ട അടിയന്തിര...

error: Content is protected !!