കോതമംഗലം : കോതമംഗലം റേഞ്ചിൽപ്പെട്ട തലക്കോട് ചെക്ക് പോസ്റ്റിന് സമീപം സർക്കാർ വക തേക്ക് തോട്ടത്തിൽ 500 ലിറ്റർ ടാങ്കിൽ കുഴിച്ചിട്ട നിലയിൽ വാഷ് കണ്ടെത്തി. സമീപത്തുനിന്നും വാറ്റ് ഉപകരണങ്ങളും വനം വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ദിനം പ്രതിയുള്ള വനം പരിശോധനക്ക് ഇടയിലാണ് മണ്ണിൽ കുഴിച്ചിട്ട നിലയിൽ വാഷ് കാണുന്നത്.
കോതമംഗലം റേഞ്ചിലെ തടിക്കുളം ഫോറെസ്റ്റ് സെക്ഷനിലെ സെക്ഷൻ ഫോറെസ്റ് ഓഫീസർ ടി. വി മുരളി, ബീറ്റ് ഫോറെസ്റ്റ് ഉദ്യോഗസ്ഥന്മാരായ പി. സുബിമോൾ , ഡി.ഷിബു, പ്രീത ബേബി, കെ.ആർ പ്രദീപ് കുമാർ, വാച്ചറായ എൽദോസ് എന്നവർ പരിശോധനയിൽ പങ്കെടുത്തു. പിടിച്ചെടുത്ത വാഷും ടാങ്ങും നശിപ്പിച്ചു.