Connect with us

Hi, what are you looking for?

NEWS

കോതമംഗലം താലൂക്കിൽ 78 പേർക്ക് പട്ടയം അനുമതിയായി.

കോതമംഗലം: കോതമംഗലം താലൂക്കിൽ 7 വില്ലേജുകളിലായി 78 പേർക്ക് പട്ടയം നൽകാൻ കമ്മറ്റി അംഗീകരിച്ചു. കുട്ടമ്പുഴ 44, നേര്യമംഗലം 23,ഇരമല്ലൂർ 5, പല്ലാരിമംഗലം 2,വാരപ്പെട്ടി 2, തൃക്കാരിയൂർ 1,കടവൂർ 1 എന്നിങ്ങനെ 78 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ചടങ്ങിൽ
ആന്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റുമാരായ ജെസ്സി സാജു,കാന്തി വെള്ളക്കയ്യൻ,ഖദീജ മുഹമ്മദ്,സൈജൻ്റ് ചാക്കോ,പി കെ ചന്ദ്രശേഖരൻ നായർ,ജില്ലാ പഞ്ചായത്ത് മെമ്പർമാരായ  കെ കെ ദാനി,റാണിക്കുട്ടി ജോർജ്, പൈങ്ങോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിസാർ മുഹമ്മദ്,എൽ എ കമ്മറ്റി അംഗങ്ങളായ കെ കെ ശിവൻ,ബേബി പൗലോസ്,കെ എം ഇബ്രാഹിം,മനോജ് ഇഞ്ചൂർ,എം എസ് എൽദോസ് തഹസിൽദാർമാരായ റെയ്ച്ചൽ കെ വർഗീസ്,എൽ ആർ തഹസിൽദാർ കെ എച്ച് നാസർ എന്നിവർ സന്നിഹിതരായിരുന്നു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....