Connect with us

Hi, what are you looking for?

NEWS

റെഡ് ക്രോസ് സൊസൈറ്റി തഹസീൽദാരെ ആദരിച്ചു.

കോതമംഗലം: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ച്, താലൂക്കിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തഹസീൽദാർ റെയ്ച്ചൽ കെ വർഗീസിനേയും, റെഡ് ക്രോസ് സംസ്ഥാന കമ്മറ്റി അംഗമായി എറണാകുളം ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത അഡ്വ.രാജേഷ് രാജനേയും താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ പൊന്നാട അണിയിച്ച് ആദരിച്ചു. താലൂക്ക് ഓഫീസിൽ നടന്ന യോഗത്തിൽ തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ് അദ്ധ്യക്ഷത
വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം അഡ്വ: രാജേഷ് രാജൻ യോഗം ഉദ്ഘാടനം ചെയ്തു.

ജോർജ് എടപ്പാറ, ലോറൻസ് എബ്രഹാം, ബിനോയി തോമസ്, എൽദോ പി.വി, എ.ഒ വർഗീസ്, ഐസക് മാലിയിൽ, മുഹമ്മദാലി പി.എം,ഷൈജൻ ആൻ്റണി, ഇ.എം സൻജിവ് എന്നിവർ പ്രസംഗിച്ചു.

You May Also Like