Connect with us

Hi, what are you looking for?

NEWS

പുരോഗമന കലാസാഹിത്യ സംഘം കോതമംഗലം മേഖല കമ്മറ്റിയുടെ പുരസ്കാര സമർപ്പണ ചടങ്ങ് നടന്നു.

കോതമംഗലം : പുരോഗമന കലാസാഹിത്യ സംഘം കോതമംഗലം മേഖല കമ്മറ്റിയുടെ പി എൻ എസ്സ് യുവ കവിത പുരസ്കാര സമർപ്പണ ചടങ്ങ് കവി എം എസ് ബനേഷ് ഉദ്ഘാടനം ചെയ്തു. സംഘം ഏരിയ പ്രസിഡണ്ട് കെ എ ജോയി അധ്യക്ഷനായി . നഗരസഭ ചെയർമാൻ കെ കെ ടോമി , സ്ഥിരം സമതി അധ്യക്ഷൻ കെ എ നൗഷാദ് ,സംഘം ജില്ലാ സെക്രട്ടറി ജോഷി ഡോൺ ബോസ്കോ , പുരസ്കാര സമർപ്പണം ശാന്ത ശിവ ശങ്കരൻ അവാർഡ് ജേതാവ് പി ജി കാവ്യക്ക് നൽകി നിർവ്വഹിച്ചു.

സാഹിത്യ സംഘം പ്രവർത്തകരായ ജനപ്രതിനിധികളേയും പത്രപ്രവർത്തന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ മാധ്യമ പ്രവർത്തകൻ ജോഷി അറയ്ക്കലിനെയും, നഗരസഭ ചെയർമാൻ കെ കെ ടോമി ഉപഹാരം നൽകി ആദരിച്ചു. പി എം മുഹമ്മദാലി ,ബാബു ഇരുമല ,ജേക്കബ് ഇട്ടുപ്പ് , എൻ ആർ രാജേഷ് എന്നിവർ പ്രസംഗിച്ചു.

You May Also Like