Connect with us

Hi, what are you looking for?

CHUTTUVATTOM

പൂന്താന ദിനാചരണം നടത്തി.

കോതമംഗലം: പൂന്താന ദിനാഘോഷത്തോടനുബന്ധിച്ച് ഇടനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വച്ച്നടന്ന പൂന്താന ദമ്പതി പൂജ ഡോ.ഗുരു ശ്രീ ഇ.ജി നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്നു. ഇഞ്ചുർ ഈശ്വർ ജി അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് നടന്ന ജ്ഞാനപ്പാന മത്സര വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. തൃക്കാരിയൂർ എൻ.സുബ്രമണി – കൃഷ്ണാമ്പാൾ ദമ്പതികളെ ചടങ്ങിൽ ആദരിച്ചു. ക്ഷേത്രം പ്രസിഡൻ്റ് പി.കെ വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റിട്ട.എ.സി ശങ്കരനുണ്ണി, ഗോപാലകൃഷ്ണൻ നായർ, വാസുദേവൻ നമ്പൂതിരി, ശ്രീദേവി മോഹൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

You May Also Like