Connect with us

Hi, what are you looking for?

CRIME

ഗുണ്ടായിസം കാണിച്ചയാളെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്‌തു.

കോതമംഗലം : പരസ്യമായി മദ്യപിക്കുന്നത് ചോദ്യം ചെയ്തയാളെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ . മലപ്പുറം വഴിക്കടവ് നരോക്കാവ് ഭാഗത്ത് കടമാൻതടം വീട്ടിൽ (ഇപ്പോൾ പിണ്ടിമന ചെങ്കര ഭാഗത്ത് വാടകയ്ക്ക് താമസം) സഞ്ജു. കെ.മത്തായി (26) യെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പിണ്ടിമന സ്വദേശി വിപിൻ ജോണിനെയാണ് ആക്രമിച്ചത്. കഴിഞ്ഞ 15 ന് രാത്രി 9 മണിയോടെയാണ് സംഭവം. വീടിനു സമീപമുളള റോഡിൽ വച്ച് സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. മൊബൈൽ ഫോണും സംഘം നശിപ്പിച്ചു.

രണ്ടു മാസം മുമ്പാണ് വിപിൻ ജോൺ വീട്ടിലേക്ക് പോകുന്ന വഴിയിൽ പ്രതികൾ മദ്യപിക്കുന്നത് കണ്ടത്. ഇതിനെ ചൊല്ലി വാക്കു തർക്കവും അടിപിടിയും ഉണ്ടായിരുന്നു. ഈ വൈരാഗ്യത്തെ തുടർന്നാണ് സംഘം ആക്രമിച്ചത്. ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്.ഐ മാഹിൻ സലിം, സി.പി. ഒ മാരായ ഷിയാസ്, രഞ്ജിത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുളളത്. മറ്റു പ്രതികൾക്കായി അന്വഷണം ഊർജിതമാക്കി.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...