Connect with us

Hi, what are you looking for?

NEWS

വേട്ടാമ്പാറയില്‍ പുലി പശുക്കിടാവിനെ ആക്രമിച്ചതായി സംശയം.

കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറയില്‍ പുലി കന്നുകാലിയെ പിടിച്ചതായി സംശയം. കഴുത്തിന് പരിക്കേറ്റ പശുകിടാവ് ഗുരുതരാവസഥയിലാണ്. പുലിയുടെ സാന്നിദ്ധ്യം തെളിയിക്കപ്പെട്ടിട്ടുള്ള കോട്ടപ്പാറ വനത്തോട് ചേര്‍ന്നുള്ള ജനവാസ മേഖലയിലാണ് സംഭവം എന്നത് നാട്ടുകാരെ ആശങ്കയിൽ ആഴ്ത്തി. വേട്ടാമ്പാറ ഇഞ്ചപ്പിള്ളിയിൽ ശശിയുടെ പശുക്കിടാവിനാണ് പുലിയുടെ ആക്രമണം ഉണ്ടായത്. രാത്രിയിൽ വീടിന് സമീപത്ത് കെട്ടിയിട്ടിരുന്ന കിടാവിന്റെ കരച്ചിൽ കേട്ട് വന്ന് നോക്കിയപ്പോൾ പുലി ഓടിമറിയുകയായിരുന്നു എന്ന് ശശി പറയുന്നു.

കോട്ടപ്പാറ വനമേഖലയിൽ മാസങ്ങൾക്ക് മുൻപ് വളർത്തുമൃഗങ്ങളെ പുലി ആക്രമിക്കുകയും, പ്ലാമുടിയിൽ വീട്ടമ്മയെ മാന്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് വനം വകുപ്പ് പുലിയെ പിടികൂടുവാനായി കൂട് സ്ഥാപിച്ചെങ്കിലും വിഫലമാകുകയായിരുന്നു. വീണ്ടും പുലിയുടെ ആക്രമണം ഉണ്ടായിരിക്കുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...