Connect with us

Hi, what are you looking for?

NEWS

വന്ദ്യ സെബി എൽദോ അച്ചന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.

 

കോതമംഗലം : ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനം കോതമംഗലം മേഖലയിലെ വൈദികനും അലൈൻ സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയുടെ മുൻ വികാരിയുമായ ഫാ. സെബി എൽദോ (37) അച്ചന് പരിശുദ്ധ സഭയും സമൂഹവും കണ്ണീരോടെ വിട നൽകി.

വെളുപ്പിന് കോതമംഗലം മൗണ്ട് സീനായ് അരമനയിൽ എത്തിച്ച അച്ചൻ്റെ മൃതദേഹത്തിൽ സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ളവർ ആദരാഞ്ജലികളർപ്പിച്ചു. തുടർന്ന് രാവിലെ 10 മണിക്ക് കോതമംഗലം മൗണ്ട് സീനായ് മോർ ബസ്സേലിയോസ് യാക്കോബായ സുറിയാനി അരമന കത്തീഡ്രൽ പള്ളിയിൽ ആരംഭിച്ച ശവസംസ്കാര ശുശ്രൂഷ തുടർന്ന് കോതമംഗലം മാർത്തോമൻ ചെറിയപള്ളി, വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയപള്ളി എന്നിവിടങ്ങളിലെ നഗരി കാണിക്കൽ ശുശ്രൂഷകൾക്ക് ശേഷം ഇടവകയായ പിണ്ടിമന സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ കബറടക്ക ശുശ്രൂഷകൾ നടത്തി. ശുശ്രൂഷകൾക്ക് പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായും മെത്രാപ്പോലീത്തൻ ട്രസ്റ്റിയും കാതോലിക്കാ അസിസ്റ്റൻ്റുമായ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയും കാർമികത്വവും അങ്കമാലി ഭദ്രാസന സഹായ മെത്രാപ്പോലീത്ത മോർ സേവേറിയോസ് എബ്രഹാം, കണ്ടനാട് ഭദ്രാസനത്തിൻ്റെ മോർ ഈവാനിയോസ് മാത്യൂസ്, കോതമംഗലം ഹൈറേഞ്ച് മേഖലകളുടെ മോർ യൂലിയോസ് ഏലിയാസ്, പെരുമ്പാവൂർ മേഖലയുടെ മോർ അഫ്രേം മാത്യൂസ്, മൂവാറ്റുപുഴ മേഖലയുടെ മോർ അന്തിമോസ് മാത്യൂസ്, മൈലാപ്പൂർ- ബാംഗ്ലൂർ ഭദ്രാസനങ്ങളുടെ മോർ ഒസ്താത്തിയോസ് ഐസക്, ഡൽഹി ഭദ്രാസനത്തിൻ്റെ മോർ യൗസേബിയോസ് കുര്യാക്കോസ് തുടങ്ങിയ മെത്രാപ്പോലീത്തന്മാർ സഹകാർമികത്വവും വഹിച്ചു. ശുശ്രൂഷകളിൽ പരിശുദ്ധ സഭയിലെ വന്ദ്യരായ റമ്പാൻമാരും വൈദികരും ശെമ്മാശൻമാരും വിശ്വാസികളും സംബന്ധിച്ചു.

ബഹു. അച്ചൻ അർബുദ രോഗത്തെ തുടർന്ന് കുറച്ചുനാളുകളായി വെല്ലൂർ സി.എം.സി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ അച്ചനെ ശുശ്രൂഷിച്ച ഡോക്ടർമാർ, നേഴ്സസ്, ഓഫീസ് സ്റ്റാഫുകൾ, വെല്ലൂർ സാന്ത്വന സെൻ്ററിൻ്റെ ചുമതല വഹിക്കുന്ന മോർ അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലീത്ത, ബഹു. വൈദിക ശ്രേഷ്ഠർ തുടങ്ങി അച്ചനുവേണ്ടി പ്രാർത്ഥിച്ചവരും സഹായിച്ചവരുമായി എല്ലാവരോടുമുള്ള നന്ദി പരിശുദ്ധ യാക്കോബായ സുറിയാനി സഭക്ക് വേണ്ടിയും അച്ചൻ്റെ കുടുംബത്തിനു വേണ്ടിയും മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത രേഖപ്പെടുത്തി.

വലിയകുന്നേൽ എൽദോ, ലീല എന്നിവരുടെ മകനാണ് ഫാ. സെബി. ചെങ്കര കൊച്ചുകുടിയിൽ ജിൻസിയാണ് സഹധർമ്മിണി. സേബാ, സേറാ, സാറാ എന്നിവർ മക്കളാണ്. കുറുപ്പംപടി സെന്റ് മേരീസ് പള്ളി, കോതമംഗലം വി. മർത്തമറിയം കത്തീഡ്രൽ, കോതമംഗലം മാർത്തോമൻ ചെറിയ പള്ളി, പുന്നേക്കാട് സെന്റ് ജോർജ് പള്ളി , ഉരുളൻതണ്ണി സെന്റ് മേരീസ് പള്ളി, സെന്റ് ജെയിംസ് എം. എ.കോളജ് ചാപ്പൽ, അലൈൻ സെന്റ് ജോർജ് എന്നീ യാക്കോബായ സുറിയാനി പള്ളികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

You May Also Like

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിരന്തരം ഭീഷണിയായി മാറിയ പിടിയാനയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ ജി. പ്രിയങ്കക്ക് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നിവേദനം നല്‍കി....

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ കാട്ടാനശല്യം വര്‍ധിച്ചിട്ടും പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് വാര്‍ഡ് മെമ്പറുടെ ഒറ്റയാള്‍ സമരം. എല്‍ഡിഎഫ് പ്രതിനിധിയായ പ്രിന്‍സ് ജോണാണ് കുളങ്ങാട്ടുകുഴി കവലയില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. രണ്ട്...

ACCIDENT

കോതമംഗലം: മഴയ്ക്കൊപ്പമുണ്ടായ ശക്‌തമായ കാറ്റിൽ വെള്ളിയാഴ്ച കുട്ടമ്പുഴ പഞ്ചായത്തിലും ഇന്ന് പിണ്ടിമന, കീരംപാറ പഞ്ചായത്തുകളിലും വ്യാപക നാശം. വെള്ളിയാഴ്ച പൂയംകുട്ടി റോഡിൽ ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. ആനക്കയത്ത് മൈപ്പാൻ തങ്കച്ചന്റെ വീടിൻ്റെ...

EDITORS CHOICE

കോതമംഗലം: ഗൃഹാതുരത ഉണർത്തുന്ന ഒളിമങ്ങാത്ത ഓർമ്മകൾ സമ്മാനിച്ച് വീണ്ടും ഒരു ലോക റേഡിയോ ദിനം വന്നെത്തുമ്പോൾ ആറര പതിറ്റാണ്ടിലേറെയായി റേഡിയോയെ നെഞ്ചോട് ചേർത്ത് പ്രണയത്തിൽ കഴിയുകയാണ് കോതമംഗലം ചേലാട്, ചെമ്മീൻകുത്ത് സ്വദേശി റിട്ട....

NEWS

കോതമംഗലം: കൂട്ടുകാരന് തൻ്റെ കരൾ പകത്തു നൽകിയ ആയക്കാട് പുലിമല രജിഷ് രാമകൃഷ്ണനെയും കുടുംബത്തെയും ആൻ്റണി ജോൺ എം എൽ എ ഉപഹാരം നൽകി ആദരിച്ചു . നന്നേ ചെറുപ്പം മുതൽ തൻ്റെ...

NEWS

  കോതമംഗലം:പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ രാജീവ് ഗാന്ധി നഗറിലെ 5 കുടുംബങ്ങൾക്ക് പട്ടയത്തിനുള്ള നടപടിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 27-06-2025 -ലെ പ്രകൃതിക്ഷോഭത്തിൽ രാജീവ് ഗാന്ധി നഗറിലെ ഒരു...

NEWS

കോതമംഗലം :മലയാറ്റൂർ വനം ഡിവിഷന് കീഴിൽ പിണ്ടിമന-കോട്ടപ്പടി- വേങ്ങൂർ പഞ്ചായത്തുകളിലെ ഹാങ്ങിങ് ഫെൻസിങ് നിർമ്മാണം സമയ ബന്ധിതമായി പൂർത്തീകരിക്കുവാൻ വേണ്ട നിർദ്ദേശം നൽകിയിട്ടുള്ളതായി വനം- വന്യ ജീവി വകുപ്പ് മന്ത്രി എ കെ...

NEWS

പിണ്ടിമന: കേരള വിദ്യാർത്ഥി കോൺഗ്രസ്സ് (എം) എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ ജോസഫൈൻ എൽ.പി സ്കൂളിൽ പഠനോപകരണ വിതരണം നടത്തി. വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗം നിർത്തി പുസ്തക...

NEWS

കോതമംഗലം: പിണ്ടിമന വെറ്റിലപ്പാറയില്‍ രാജീവ്ഗാന്ധി ദശലക്ഷം നഗറില്‍ വീടിന്റെ പിന്‍ഭാഗം തകര്‍ന്ന് നിലംപതിച്ചു. ആളപായമില്ല. അപകടഭീഷണിയിലായ അഞ്ച് വീടുകളില്‍ മൂന്ന് വീടുകള്‍ ഇന്ന് പൊളിച്ച് നീക്കും. നഗറിന്റെ തുടക്ക ഭാഗത്തുള്ള വെട്ടുകാട്ടില്‍ ശോശാമ്മയുടെ...

NEWS

കോതമംഗലം: കനത്ത മഴയെ തുടര്‍ന്ന് കോതമംഗലം വെറ്റിലപ്പാറയില്‍ വീട് തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ 4 മണിയോടെ പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയിലായിരുന്നു സംഭവം. ഉറങ്ങികിടക്കുകയായിരുന്ന വൃദ്ധദമ്പതികളുടെ ദേഹത്തേക്കാണ് വീട് ഇടിഞ്ഞു വീണത്. അപകടത്തില്‍ ഗുരുതരമായ...

NEWS

കോതമംഗലം : മുപ്പത് ലക്ഷത്തിലേറെ എം .എൽ .എ .ഫണ്ട് ചിലവഴിച്ച പിണ്ടിമന പഞ്ചായത്ത് പത്താം വാർഡ് അയിരൂർപ്പാടം കളിസ്ഥല പുനർ നിർമ്മാണത്തിൽ അഴിമതി ഉണ്ടെന്ന് പരാതി. വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ...

CHUTTUVATTOM

കോതമംഗലം: പെരിയാർ വാലി കനാലിൽ കാൽ വഴുതി വീണ് ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിൽ അതിഥി തൊഴിലാളിയായ യുവാവ് മുങ്ങിമരിച്ചു. പിണ്ടിമന അയിരൂർപ്പാടത്തിനു സമീപം തോളലിയിലാണ് സംഭവം. ഉത്തർപ്രദേശ് സഹരൻപൂർ സ്വദേശി ആജം...

error: Content is protected !!