Connect with us

Hi, what are you looking for?

AGRICULTURE

വനിതാ കർഷക സംഗമവും കർഷകരെ ആദരിക്കലും നടത്തി.

പിണ്ടിമന: പിണ്ടിമന കൃഷിഭവൻ്റെ നേതൃത്യത്തിൽ മാർച്ച് 8 വനിതാദിനത്തോടനുബന്ധിച്ച് വനിതാ കർഷക സംഗമവും മുതിർന്ന വനിതാ കർഷകരെ ആദരിക്കുകയും ചെയ്തു. കൃഷിഭവൻ ഹാളിൽ വച്ച് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി.സാജു പഞ്ചായത്തിലെ മുതിർന്ന വനിതാ കർഷകരെ ആദരിച്ചുകൊണ്ട് വനിതാ കർഷക സംഗമം ഉത്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ സിബി പോൾ അദ്ധ്യക്ഷത വഹിച്ച ദിനാചരണത്തിൽ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി.സിന്ധു വനിതാദിന സന്ദേശം നൽകി. മുതിർന്ന വനിതാ കർഷകരായ സാറാമ്മ വർഗ്ഗീസ് കൊറ്റനക്കോട്ടിൽ, കുമാരി രാജപ്പൻ മറിയേലിൽ, സാറാക്കുട്ടി ജോർജ് വടയത്ത്,അമ്മിണി പരമേശ്വരൻ നെല്ലാട്ടുകുന്നേൽ, പാറുക്കുട്ടി അയ്യപ്പൻ പുളിങ്കണ്ണിയിൽ, അമ്മിണി പാപ്പു ചാത്തൻചിറയിൽ എന്നിവരെ ആദരിച്ചു.

കർഷക സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് ജീവനി പദ്ധതി പ്രകാരമുളള വിവിധയിനം പച്ചക്കറിതൈകളും വിതരണം ചെയ്തു. സ്ഥിരം സമിതി ചെയർപെഴ്സൺ മേരി മീറ്റർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്.എം.അലിയാർ, ലതാ ഷാജി, സിജി ആൻ്റണി, റ്റി.കെ കുമാരി, ലാലി ജോയി, കെ.കെ.അരുൺ, മോളി, രാധാമോഹനൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ഇ.എ.അനീഫ സ്വാഗതവും കൃഷി അസിസ്റ്റൻ്റ് വി.കെ.ജിൻസ് നന്ദിയും പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...