Connect with us

Hi, what are you looking for?

NEWS

നാടിനും വിശ്വാസി സമൂഹത്തിനും നൊമ്പരമായി ഫാ.സെബി വലിയകുന്നേലിന്റെ വിടവാങ്ങൽ; സംസ്ക്കാരം നാളെ വൈകിട്ട് പിണ്ടിമന പള്ളിയിൽ.

കോതമംഗലം : യാക്കോബായ സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ കോതമംഗലം മേഖലയിലെ വൈദീകനായിരുന്ന വലിയകുന്നേൽ ബഹു. സെബി എൽദോസ് കശീശയുടെ ഭൗതീക ദേഹം വെല്ലൂരിൽ നിന്ന് ഇന്ന് വൈകിട്ടോടെ (5/1/2022) കോതമംഗലത്ത് എത്തിക്കും. ഭൗതികശരീരം കോതമംഗലം മൗണ്ട് സീനായ് കാതോലിക്കേറ്റ് അരമനയിലെ മോർ ബസേലിയോസ് കത്തീഡ്രലിലേക്കാണ് എത്തിക്കുക.

മരണാനന്തര ശുശ്രുഷകൾ നാളെ (6/1/2022) രാവിലെ 10മണിക്ക് മൗണ്ട് സീനായ് മോർ ബസേലിയോസ് കത്തീഡ്രലിൽ ആരംഭിച്ച് തുടർന്ന് വൈകിട്ട് 3ന് ചെറിയപള്ളി , വലിയപള്ളി എന്നിവടങ്ങളിൽ എത്തിച്ച് വിടവാങ്ങൽ ശുശ്രുഷക്ക്‌ശേഷം, അച്ചൻ താമസിച്ച ഭവനത്തിൽ കയറ്റി വെള്ള വിരിച്ച് പ്രാർത്ഥന നടത്തി ഇടവകയായ പിണ്ടിമന സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ സമാപന ശുശ്രുഷക്ക്‌ശേഷം കബറടക്കം.

വന്ദ്യ പുരോഹിതന് കോതമംഗലം വാർത്തയുടെ ആദരാജ്ഞലികൾ.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...