Connect with us

Hi, what are you looking for?

AGRICULTURE

പിണ്ടിമനയിലും തണ്ണീർമത്തൻ വസന്തം

കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ പതിമൂന്നാം വാർഡായ ഭൂതത്താൻകെട്ടിൽ തണ്ണിമത്തൻ കൃഷിയിൽ നൂറ് മേനി വിളവ്. മണലിക്കുടി എം.വി പൗലോസ് എന്ന കർഷകൻ സ്വന്തമായ ഒരേക്കർ കൃഷിയിടത്തിൽ ഏത്തവാഴ കൃഷിയുടെ ഇടവിളയായി ചെയ്ത നാംധാരി 295 ഇനത്തിലുളള തണ്ണിമത്തനാണ് താരമായത്. പത്ത് കിലോഗ്രാമിന് മുകളിൽ തൂക്കമുള്ള തണ്ണിമത്തൻ കാർഷിക വിപണയിലും, കൃഷിഭവന്റെ എക്കോ ഷോപ്പ്, കോതമംഗലത്തെ വിവിധ മാർക്കറ്റുകളിലും വിറ്റഴിക്കുന്നു. തണ്ണിമത്തൻ കൃഷിക്ക് പുറമെ പച്ചക്കറികൾ, പൈനാപ്പിൾ, ഫലവൃക്ഷങ്ങൾ തുടങ്ങീ വിവിധ കൃഷികളും ചെയ്തു വരുന്നു. ഏത്തവാഴ കൃഷി ചെയ്യുന്ന മുഴുവൻ കർഷകർക്കും പ്രചോദനമായ ഈ പരീക്ഷണ അടിസ്ഥാനത്തിലുള്ള കൃഷി മാതൃകപരമാണ്.

അടുത്ത വർഷം മുതൽ പഞ്ചായത്തിൽ വിവിധയിനം തണ്ണിമത്തൻ കൃഷി കൂടുതൽ വ്യാപിപ്പിച്ച് തണ്ണിമത്തൻ കൃഷി കൂട്ടങ്ങൾ സൃഷ്ടിക്കാനാണ് പഞ്ചായത്തും കൃഷിഭവനും ലക്ഷ്യമിടുന്നത്. തണ്ണിമത്തൻ പാടത്ത് നടന്ന വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉത്ഘാടനം ചെയ്തു. കൃഷി ഓഫീസർ ഇ.എം മനോജ്, കൃഷി അസിസ്റ്റന്റ് വി.കെ.ജിൻസ്, കർഷകൻ എം.വി.പൗലോസ്, ജോബിഷ് പി.ജോയി, രാധാ മോഹനൻ എന്നിവർ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...