Connect with us

Hi, what are you looking for?

CRIME

കാര്‍ വര്‍ക്ക് ഷോപ്പില്‍ കവര്‍ച്ച: പോലീസ് അന്വേഷണം ആരംഭിച്ചു.

കോതമംഗലം:നേര്യമംഗലത്ത് ശ്രീനാരായണ കാര്‍ വര്‍ക്ക് ഷോപ്പില്‍ കവര്‍ച്ച. രണ്ട് കാറുകളുടെ ടയറുകളും ഒരു കാറിന്റെ പൂത്തന്‍ ബാറ്ററിയും നഷ്ടപ്പെട്ടു. ഉടമയുടെ പരാതി പ്രകാരം ഊന്നുകല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് കവര്‍ച്ച നടന്നത്. ഗെയിറ്റിന്റെ താഴ് തകര്‍ത്ത് അകത്തുകടന്നാണ് വര്‍ക്ക് ഷോപ്പില്‍ റിപ്പയറിന് എത്തിച്ചിരുന്ന കാറുകളുടെ ടയറും ബാല്‍റ്ററിയും കടത്തിക്കൊണ്ട് പോയിട്ടുള്ളത്. ഒരുകാറിന്റെ മുന്‍വശത്തെ ഗ്ലാസും തകര്‍ത്തിട്ടുണ്ട്. ഓഫീസ് മുറി തുറന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല.

നഷ്ടപ്പെട്ട സാധനങ്ങള്‍ വാങ്ങിനല്‍കണമെന്നാണ് വാഹന ഉടമകള്‍ അറിയിച്ചിട്ടുള്ളത്.കോവിഡ് പ്രതിസന്ധി നിലനില്‍ക്കെ , ഏറെ ബുദ്ധിമുട്ടിയാണ് ജീവിതം മുന്നോട്ട് പോകുന്നത്. ഇതിനിടയിലാണ് കവര്‍ച്ച മൂലം ഇത്രയും ബാദ്ധ്യതകൂടി ചുമലിലായിട്ടുള്ളതെന്ന് വര്‍ക്ക് ഷോപ്പുടമ ജോഷി പറഞ്ഞു.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...