കോതമംഗലം : മാസങ്ങൾക്ക് മുൻപ് ബിലാലിനെ കേരളം കണ്ടത് തല കീഴായ നിലയിൽ പിതാവിന്റെ മർദ്ദനം ഏൽക്കുന്ന നിലയിലാണ്. മനസാക്ഷിയെ മരവിപ്പിച്ച ഈ സംഭവം പുറത്ത് വന്ന ഉടനെ ബിലാലിനു കോതമംഗലം നെല്ലികുഴിയിലെ പീസ് വാലി അഭയമൊരുക്കിയിരുന്നു.
ഫോർട്ട് കൊച്ചി ചെറളായിക്കടവ് സ്വദേശി സുധീർ -ഷീബ ദമ്പതികളുടെ മകനാണ് പതിനെട്ടുകാരനായ ബിലാൽ. പീസ് വാലിക്ക് കീഴിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിലെ ചികിത്സയുടെയും പരിചരണത്തിന്റെയും ഫലമായി ബിലാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി.
ഇതിനിടെ ബിലാലിന്റെ മാതാപിതാക്കൾ വീണ്ടും ഒരുമിച്ച് ജീവിക്കാൻ ആരംഭിച്ചിരുന്നു. വീട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ബിലാലിനും, മാതാപിതാക്കൾക്കുമുള്ള മനഃശാസ്ത്ര കൗൺസിലിംഗ് പീസ് വാലിയിൽ പുരോഗമിക്കുകയാണ്.അനുകൂലമായ സന്ദർഭത്തിൽ ബിലാൽ വീട്ടിലേക്ക് മടങ്ങും. കേരളം തലകീഴായി കണ്ട ബിലാൽ ഇനി തലയുയർത്തി ജീവിക്കട്ടെ.
ചിത്രം : ബിലാൽ (വലത്തെ അറ്റം) മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഒപ്പം.