കോതമംഗലം: നെല്ലിക്കുഴി സ്വദേശിയായ പി.കെ രാജേഷ് എഐവൈഎഫ്ന്റെ എറണാകുളം ജില്ല പ്രസിഡന്റെ ആയി കഴിഞ്ഞ ദിവസം എറണാകുളത്ത് ചേർന്ന സമ്മേളനം തെരെഞ്ഞടുത്തു. തൃപ്പൂണിത്തുറ സ്വദേശി റെനീഷ് ആണ് സെക്രട്ടിറി. സി പി ഐ യുടെ വിദ്യാർത്ഥി സംഘടന ആയ എഐഎസ്എഫ്ന്റെ ജില്ല വൈസ് പ്രസിഡന്റെ ആയും സംസ്ഥാന കമ്മിറ്റി അംഗമായി പ്രവർത്തിച്ചട്ടുണ്ട്. സ്വാശ്രയ വിദ്യാഭ്യാസ നയത്തിനു എതിരായ സമരത്തിന്റെ ഭാഗമായി ജയിൽവാസം അനുഭവിച്ചട്ടുണ്ട്.
കോതമംഗലം ബസോലീയോസ് ആശുപത്രിയിലെ നേഴ്സിങ്ങ് സമരത്തിന്റെ സംഘടക സമിതിയുടെ ചെയർമാൻ ആയിയിരുന്നു രാജേഷ് . സി പി ഐ നെല്ലിക്കുഴി മുൻ ലോക്കൽ സെക്രട്ടറിയും സി പി ഐ കോതമംഗലം നിയോജക മണ്ഡലം സെക്രട്ടറിയേറ്റ് അംഗവും അംഗമാണ് നിലവിൽ രാജേഷ്. ഭാര്യ ;സൗമ്യ സാഗർ, മകൻ മാധവ്.