Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 605 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 4,905 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,116 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.64 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 76,95,117 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2976 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4307 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 471 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കൊറോണ കൺട്രോൾറൂം
എറണാകുളം 27/12/ 20

ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 605 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -1

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 518

• ഉറവിടമറിയാത്തവർ -77

• ആരോഗ്യ പ്രവർത്തകർ- 9

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• കൂത്താട്ടുകുളം – 31
• അയ്യമ്പുഴ – 28
• തൃപ്പൂണിത്തുറ – 26
• വേങ്ങൂർ – 22
• തൃക്കാക്കര – 17
• കറുകുറ്റി – 16
• മഞ്ഞപ്ര – 16
• കോട്ടുവള്ളി – 14
• കടവന്ത്ര – 13
• കോതമംഗലം – 13
• കാഞ്ഞൂർ – 12
• വെങ്ങോല – 12
• ഫോർട്ട് കൊച്ചി – 11
• ആലങ്ങാട് – 10
• പള്ളുരുത്തി – 10
• മഴുവന്നൂർ – 10
• മൂവാറ്റുപുഴ – 10
• വടക്കേക്കര – 10
• കുന്നത്തുനാട് – 9
• ചേന്ദമംഗലം – 9
• നെല്ലിക്കുഴി – 9
• ഇടക്കൊച്ചി – 8
• ചിറ്റാറ്റുകര – 8
• മുടക്കുഴ – 8
• കലൂർ – 7
• തുറവൂർ – 7
• പള്ളിപ്പുറം – 7
• ശ്രീമൂലനഗരം – 7
• എളമക്കര – 6
• ഏലൂർ – 6
• ഏഴിക്കര – 6
• ഒക്കൽ – 6
• വടവുകോട് – 6
• ഉദയംപേരൂർ – 5
• കളമശ്ശേരി – 5
• കാലടി – 5
• കീഴ്മാട് – 5
• കുമ്പളങ്ങി – 5
• പുത്തൻവേലിക്കര – 5
• രായമംഗലം – 5
• വൈറ്റില – 5
• അതിഥി തൊഴിലാളി – 3

 

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആയവന, ആലുവ, എടവനക്കാട്, ഐക്കാരനാട്, കല്ലൂർക്കാട്, ചെങ്ങമനാട്, തമ്മനം, പോണേക്കര, പോത്താനിക്കാട്, മട്ടാഞ്ചേരി, മണീട്, മൂക്കന്നൂർ, അങ്കമാലി, ആമ്പല്ലൂർ, ഇടപ്പള്ളി, എടത്തല, കരുമാലൂർ, കുമ്പളം, ചൂർണ്ണിക്കര, തിരുവാണിയൂർ, നായരമ്പലം, പല്ലാരിമംഗലം, പാറക്കടവ്, പാലക്കുഴ, പാലാരിവട്ടം, പിറവം, പെരുമ്പടപ്പ്, മലയാറ്റൂർ നീലീശ്വരം, മുളന്തുരുത്തി, മുളവുകാട്, വരാപ്പുഴ, വാഴക്കുളം, ആവോലി, എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, എളംകുന്നപ്പുഴ, കടുങ്ങല്ലൂർ, കവളങ്ങാട്, കിഴക്കമ്പലം, കീരംപാറ, കുട്ടമ്പുഴ, കുന്നുകര, കുഴിപ്പള്ളി, ചെല്ലാനം, ചേരാനല്ലൂർ, തേവര, നെടുമ്പാശ്ശേരി, നോർത്തുപറവൂർ, പാമ്പാക്കുട, പായിപ്ര, പൂതൃക്ക, പെരുമ്പാവൂർ, പൈങ്ങോട്ടൂർ, വടുതല, അയ്യപ്പൻകാവ്, ഇലഞ്ഞി, എടക്കാട്ടുവയൽ, കൂവപ്പടി, കോട്ടപ്പടി, ഞാറക്കൽ, തിരുമാറാടി, പനമ്പള്ളി നഗർ, മഞ്ഞള്ളൂർ, മരട്, വാരപ്പെട്ടി, വാളകം, വെണ്ണല.

• ഇന്ന് 450 പേർ രോഗ മുക്തി നേടി.

• ഇന്ന് 732 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1115 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 28450 ആണ്. ഇതിൽ 27743 പേർ വീടുകളിലും 15 പേർ കോവിഡ് കെയർ സെന്ററുകളിലും 692 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 90 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 133 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7793 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 84
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -17
• പി വി എസ് – 47
• ജി എച്ച് മൂവാറ്റുപുഴ-13
• ഡി എച്ച് ആലുവ-8
• പറവൂർ താലൂക്ക് ആശുപത്രി-7
• സഞ്ജീവനി – 55
• സ്വകാര്യ ആശുപത്രികൾ – 481
• എഫ് എൽ റ്റി സികൾ – 147
• എസ് എൽ റ്റി സി കൾ-337
• വീടുകൾ- 6597

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8398 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 4754 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 199 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 64 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ഡോക്ടർമാർക്കും നേഴ്സ്മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ പതിമൂന്ന് ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. പതിനാലാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.

• വാർഡ് തലത്തിൽ 4772 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like