Connect with us

Hi, what are you looking for?

CHUTTUVATTOM

ക്ഷീരോൽപതാക സഹകരണ സംഘം പൊതുയോഗം അലങ്കോലാപ്പെടുത്താൻ ശ്രമം.

കോതമംഗലം : ചെറുവട്ടൂർ ക്ഷീരോൽപതാക സഹകരണ സംഘം പൊതുയോഗം അലങ്കോലാപ്പെടുത്താൻ എൽ ഡി എഫ് നേതാക്കൾ ശ്രമിച്ചതായി പരാതി. ജനാതിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ചെറുവട്ടൂർ ക്ഷീരോൽപതാക സഹകരണ സംഘം ഭരണാസമിതിയെ ഭരണ സ്വാധീനം ഉപയോഗിച്ച് അസ്ഥിതിരപ്പെടുത്തുവൻ കുറച്ച് കാലങ്ങളായി എൽ ഡി എഫ് നേതാക്കൾ ശ്രമിക്കുകയാണെന്നും ഇതിന്റെ ഭാഗമായി ഇന്ന് നടത്തുവാൻ തീരുമാനിച്ചിരുന്ന പൊതുയോഗം പ്രാദേശിക സിപിഎം നേതാക്കളുടെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രവർത്തകർ അലങ്കോലപ്പെടുത്തുവാൻ ശ്രമം നടത്തി.

ക്ഷീര കർഷകരുടെയും , സംഘം ഭരണാസമിതിയും ശക്തമായി പ്രതിഷേധിച്ചതിനെ തുടർന്ന് എൽ ഡി എഫ് നേതാക്കൾക്ക് പിൻമാറേണ്ടിവന്നു. ചെറുവട്ടൂർ ക്ഷീരോൽ പാദക സംഘത്തിൽ താൽക്കാലിക ജീവനക്കാരി ക്രമക്കേടുകൾ നടത്തിയതായി കണ്ടെത്തുകയും ഇതിനെ തുടർന്ന് ഇവരെ പുറത്താക്കുകയുമായിരുന്നു. തുടർന്ന് ഈ ജീവനക്കാരി സിപിഎം നേതൃത്വത്തെ സമീപിക്കുകയും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് എൽ ഡി എഫ് നേതൃത്വം ഭരണാസമിതിക്കെതിരെ ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയും ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥർ സംഘത്തിൽ പരിശോധന നടത്തി പരാതിയിൽ കഴമ്പില്ലെന്ന് ബോധ്യപ്പെടുകയും ചെയ്തിരുന്നു. സിപിഎം നേതാക്കളുടെ ശ്രമങ്ങൾ പരാജയപ്പെട്ടതിന്റെ ജാള്യത മറക്കുന്നതിന് പൊതുയോഗം തടസപ്പെടുത്താൻ ശ്രമിച്ചതെന്ന് സംഘം പ്രസിഡന്റ് പറഞ്ഞു.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...