നെല്ലിക്കുഴി : കോതമംഗലത്ത് ഡെന്റൽ വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് വെടിവെച്ച് കൊന്നു. കൊലക്കു ശേഷം സുഹൃത്ത് ആത്മഹത്യ ചെയ്തു. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജ് അവസാന വർഷ ബി ഡി എസ് വിദ്യാര്‍ത്ഥിനി മാനസയാണ്(24) സുഹൃത്തിന്റെ തോക്കില്‍ നിന്നുള്ള വെടിയേറ്റ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം സുഹൃത്ത് രാഗിന് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു.
കണ്ണൂര്‍ നാറാത്ത് സ്വദേശനിയാണ് മാനസ. രാഗിനും കണ്ണൂര്‍ സ്വദേശിയാണ്. കണ്ണൂർ പാലയാട് രാഹുൽ നിവാസിൽ രഘുത്തമന്റെ മകനാണ് രഖിൽ. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന് സമീപത്ത് വെള്ളിയാഴ്ച 3.30 കൂടിയാണ് സംഭവം നടന്നത്. വിദ്യാർത്ഥിനിയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയെന്നാണ് പ്രാഥമിക വിവരം ലഭിക്കുന്നത്. പെൺകുട്ടിയുടെ ചെവിയുടെ പുറകിൽ ആണ് വെടികൊണ്ടിരിക്കുന്നത്. രണ്ട് പേരെയും വെടിയേറ്റ നിലയിൽ ബസേലിയോസ് ആശുപത്രിയിൽ ആണ് കൊണ്ടുവന്നത്.
ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് സംഭവം. മാനസ കോളേജിനോട് ചേർന്ന ഹോസ്റ്റലിൽ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു. ഇതിനിടെയാണ് യുവാവ് എത്തിയത്. രാഗിനെ കണ്ടത് നീയെന്തിന് ഇവിടെ വന്നുവെന്ന് മാനസ ചോദിച്ചപ്പോൾ രാഗിൻ ഈ പെൺകുട്ടിയെ ബലമായി അടുത്ത മുറിയിലേക്ക് പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ഇവിടെ വച്ചാണ് വെടിവെച്ച് കൊലപ്പെടുത്തിയത് എന്നാണ് അറിയുന്നത്. സ്വകാര്യ വ്യക്തിയുടെ വീടിന്റെ ഒന്നാം നിലയിൽ വാടകക്ക് താമസിച്ചു വരികയായിരുന്നു മനസാ. ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തെത്തിയാണ് യുവാവ് വെടിവെച്ചത്. മൃതദേഹങ്ങള്‍ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മൊബൈലിൽ വാർത്തകൾ ലഭിക്കുവാൻ.. Please Join.
https://chat.whatsapp.com/JBlOsTZ9DVK6YQu78ouDSr