Connect with us

Hi, what are you looking for?

NEWS

കോതമംഗലം മണ്ഡലത്തിൽ 433 പേർക്കായി 97 ലക്ഷം രൂപ ചികിത്സ ധനസഹായം അനുവദിച്ചു – ആന്റണി ജോൺ എംഎൽഎ.

കോതമംഗലം – കോതമംഗലം മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെയും, പട്ടികജാതി/വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെയും ദുരിതാശ്വാസ നിധിയിൽ നിന്നുമായി 433 പേർക്കായി 97 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സാ ധനസഹായമായി 369 പേർക്കായി 80 ലക്ഷം രൂപയും, പട്ടികജാതി/വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ ചികിത്സാ ധന സഹായമായി 64 പേർക്ക് 17 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ചികിത്സ ധന സഹായത്തിന് അർഹരായവരുടെ ബാങ്ക് അക്കൗണ്ട് വഴി ധനസഹായം ലഭ്യമാകും.

മുഖ്യമന്ത്രിയുടെയും പട്ടികജാതി/വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെയും ചികിത്സാ ധനസഹായത്തിനു വേണ്ടി അപേക്ഷ സമർപ്പിക്കുന്നതിനു വേണ്ട ക്രമീകരണങ്ങൾ എംഎൽഎ ഓഫീസിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും, ധന സഹായത്തിന് അപേക്ഷിക്കുവാൻ ഉദ്യേശിക്കുന്നവർ എംഎൽഎ ഓഫീസുമായി ബന്ധപ്പെടണമെന്നും ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....