Connect with us

Hi, what are you looking for?

NEWS

ഭക്ഷണത്തെ ചൊല്ലി അനാവശ്യ വിവാദം ഉയർത്തിയവർക്ക് തിരിച്ചടിയായി പരിശോധനാ ഫലം.

കോതമംഗലം: എം.എ.കോളേജില്‍ അന്തര്‍സര്‍വ്വകലാശാല ഫുട്‌ബോള്‍ ചാംപ്യൻഷിപ്പ് അവസാന ദിനത്തിലേക്ക് അടുത്തപ്പോള്‍ സംഘാടനത്തിൽ പിഴവ് ആരോപിച്ച് അനാവശ്യ വിവാദമുണ്ടാക്കാന്‍ കേരള, കാലിക്കറ്റ് ടീമുകൾ നടത്തിയ ശ്രമത്തിന് വൻ തിരിച്ചടിയായി പരിശോധനാ ഫലം പുറത്തുവന്നു. അതോടെ കേരള, കാലിക്കറ്റ് ടീമുകൾ അനാവശ്യ വിവാദം ഉയർത്താൻ ആസൂത്രിത നീക്കം നടത്തുകയായിരുന്നു എന്ന വിമര്‍ശനം ശക്തമാകുന്നു. എന്നാൽ കളിയിലും സംഘാടനത്തിലും എല്ലാവരുടേയു പ്രശംസപിടിച്ചു പറ്റിയപ്പോള്‍ ചിലര്‍ അനാവശ്യവിവാദം ഉണ്ടാക്കി മേളയുടെ പകിട്ടു കുറക്കരുതെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു.

എം.ജി.ടീമിനും കേരളത്തിനു പുറത്തുള്ള മറ്റൊരു ടീമിനും ഇത്തരത്തില്‍ ഭക്ഷണം സംബന്ധിച്ച് പരാതി ഉണ്ടായിരുന്നില്ല. ഭക്ഷണവും വെള്ളവും ഗുണനിലാവാരമില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ ഭക്ഷ്യവകുപ്പിനും ജല അതോറിട്ടി അധികൃതര്‍ക്കും പരാതി നൽകി. ഇതേ തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി, സാമ്പിള്‍ ശേഖരിച്ച് പരിശോധിച്ചതില്‍ യാതൊന്നും വിഷമയമായി കണ്ടെത്തിയില്ല. കഴിഞ്ഞ രണ്ടാഴ്ചയോളമായി 99 സര്‍വകലാശാലകളില്‍നിന്ന് കളിക്കാരും അവരുടെ മറ്റ് ടീം അംഗങ്ങളുമായി ആറായിരത്തോളം പേര്‍ പ്രത്യേകം തയ്യാറാക്കിയ ഭക്ഷണവും വെള്ളവുമാണ് ഉപയോഗിച്ചിരുന്നത്. തന്നെയുമല്ല ആരോഗ്യവകുപ്പ് അധികൃതര്‍ ഉള്‍പ്പെടെ പ്രത്യേക ക്ഷണിതാക്കളായി എത്തിയവരും ക്യാംപസിൽ തയ്യാറാക്കിയ ഭക്ഷണം കഴിച്ചതാണ്. അവർക്കാർക്കും തന്നെ യാതൊരു പ്രശ്നവും ഉണ്ടായില്ല.

You May Also Like

CRIME

കുന്നത്തുനാട് : 800 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഒഡീഷ കട്ടക്ക് സ്വദേശി ചന്ദൻ കുമാർ സമൽ (24) നെയാണ് കുന്നത്തുനാട്  പോലീസ് പിടികൂടിയത്. അതിഥി തൊഴിലാളികൾക്കും മലയാളികളായ യുവാക്കൾക്കും...

NEWS

  കോതമംഗലം: കരിങ്ങഴയിൽ ഉദ്ദേശം 20 അടി ആഴവും 6 അടി വെള്ളവും ഉള്ള കിണറിൽ അബദ്ധത്തിൽ വീണ് അവശനായ അഗസ്റ്റ്യൻ (75), കോമത്ത് വീട് , കരിങ്ങഴ കരക്കെടുത്ത് രക്ഷപെടുത്തി കോതമംഗലം...

NEWS

കോതമംഗലം : വാട്ടർ അതോറിറ്റിയുടെ പമ്പിങ് സുഗമമാക്കാൻ പെരിയാർ വാലി കനാലിലൂടെ കൂടുതൽ വെള്ളം എത്തിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി വെള്ളത്തിന്റെ ലഭ്യത കുറവ് മൂലം പമ്പിങ് പലപ്പോഴും മുടങ്ങുന്ന സാഹചര്യം...

NEWS

പെരുമ്പാവൂർ : കോട്ടപ്പടിയിൽ സ്വകാര്യപുരയിടത്തിൽ കാട്ടാന വീണ സംഭവത്തിൽ വനം വകുപ്പ് മന്ത്രി നാട്ടിലെ ജനങ്ങളെ വിഡ്ഢികളാക്കുന്ന പ്രസ്താവനയാണ് പത്രങ്ങളിലൂടെ നൽകിയിരിക്കുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ കുറ്റപ്പെടുത്തി .വനംവകുപ്പ് ഉദ്യോഗസ്ഥർ തടി തപ്പാനായി...