Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് എൽ ഡി എഫ് ജാഥക്ക് പ്രൗഢ ഗംഭീര സ്വീകരണം നൽകി.

കോതമംഗലം: ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്ത് എൽ ഡി എഫ് ജാഥക്ക് പ്രൗഢ ഗംഭീര സ്വീകരണം നൽകി. നവ കേരള സൃഷ്ടിക്കായി വീണ്ടും എൽ ഡി എഫ് എന്ന മുദ്രാവാക്യവുമായി സി പി ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം
നയിക്കുന്ന എൽ ഡി എഫ് തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥക്കാണ് എൽ ഡി എഫ് പ്രവർത്തകരും കർഷകരും കർഷക തൊഴിലാളികൾ ഉൾപ്പടെയുള്ളവർ
സ്വീകരണം നൽകിയത്. ഇന്നലെ വൈകിട്ട് 6 ന് കോതമംഗലം മണ്ഡലത്തിന്റെ അതിർത്തിയായ പുതുപ്പാടിയിൽ നിന്നും ബാന്റ് മേളങ്ങളുടെയും ബൈക്ക് റാലിയുടെയും അകബടിയോടെ സ്വീകരിച്ച് സമ്മേളന വേദിയായ കോതമംഗലം മുനിസിപ്പൽ ഓഫീസ് പരിസരത്തേക്ക് ആനയിച്ചു. സമ്മേളനത്തിനു മുന്നോടിയായി ചെങ്കൊടിയേന്തി ആയിരങ്ങൾ പങ്കെടുത്ത വർണ മനോരഹമായ എൽ ഡി എഫി ന്റെ പ്രകടനം കോതമംഗലം കെ എസ് ആർ ടി സി
ബസ് സ്റ്റാന്റ് പരിസരത്തു നിന്നും ആരംഭിച്ചു.

പ്രകടനവും ജാഥയും സ്വീകരണ സമ്മേളന വേദിയിൽ എത്തി ചേർന്നപ്പോൾ രക്തപതാകയും
ചുമപ്പ് തോരണങ്ങളും കൊണ്ട് അലങ്കരിച്ച സമ്മേളന വേദിയും സമീപ പ്രദേശവും
എൽ ഡി എഫ് പ്രവർത്തകരാൽ നിറഞ്ഞു കവിഞ്ഞു. എൽ.എഡി.എഫ് ഘടക കക്ഷി
നേതാക്കളുടെയും യുവജന സംഘടനകളുടെയും വിവിധ പോഷക സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി. രാഷ്ട്രീയ കക്ഷിഭേദമന്യേ സാംസ്കാരിക നായകരടക്കമുള്ളവർ സ്വീകരണത്തിൽ പങ്കെടുത്തു.
സംഘാടക സമതി ചെയർമാൻ സി പി ഐ മണ്ഡലം സെക്രട്ടറി എ.ആർ വിനയൻ അദ്ധ്യക്ഷത വഹിച്ചു.

ജാഥ ക്യാപ്റ്റൻ സി പി ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം,
ജാഥാംഗങ്ങളായ എം വി ഗോവിന്ദൻ മാസ്റ്റർ, അഡ്വ. പി വസന്തം, തോമസ് ചാഴിക്കാടൻ,
സാബു ജോർജ് , വർക്കല ബി. ഹരികുമാർ ,മാത്യൂസ് കോലഞ്ചേരി, വി സുരേന്ദ്രൻപിള്ള, എം വി മാണി, അബ്ദുൽവഹാബ്, ഷാജി കടമല, ജോർജ് അഗസ്റ്റിൻ, നേതാക്കളായ
ഗോപി കോട്ട മുറിയ്ക്കൽ, എസ് സതീഷ് , എൻ സി മോഹനൻ ,പി എൻ ബാലകൃഷ്ണണൻ ,ഷാജി മുഹമ്മദ്, സി പി ഐ ജില്ലാ സെക്രട്ടറി പി.രാജു, സി.പി.എം ജില്ലാ സെക്രട്ടറി സി എൻ
മോഹനൻ, സി.പി.ഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറിമാരായ കെ.എൻ സുഗതൻ, ഇ കെ
ശിവൻ,സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.കെ അഷറഫ്, ആന്റണി ജോൺ എം.എൽ.എ, സി പി എം ഏരിയാ സെക്രട്ടറി ആർ. അനിൽ കുമാർ ,
ജനതാദൾ (എൽ.ജെ.ഡി ) സംസ്ഥാന സമിതി അംഗം മനോജ് ഗോപി ,ജനാധി
പത്യ കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബാബു പോൾ, കേരള കോൺഗ്രസ് മാണി വിഭാഗം നിയോജക മണ്ഡലം പ്രസിഡന്റ് എൻ.സി ചെറിയാൻ, കേരളാ
കോൺഗ്രസ് ബി നിയോജക മണ്ഡലം പ്രസിഡന്റ് ബേബി പൗലോസ് , എൻ സി പി ബ്ലോക്ക് പ്രസിഡന്റ് റ്റി പി തമ്പാൻ, കേരള കോൺഗ്രസ് സ്കറിയ വിഭാഗം നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി പീച്ചക്കര എന്നിവർ പ്രസംഗിച്ചു.

You May Also Like