Connect with us

Hi, what are you looking for?

NEWS

സംസ്ഥാനത്ത് ഇന്ന് 30 മരണം സ്ഥിരീകരിച്ചു; എറണാകുളം ജില്ലയിൽ 591 പേർക്ക് കോവിഡ്.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,858 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.60 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 73,47,376 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 111 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5058 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 501 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

• ജില്ലയിൽ ഇന്ന് 591 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -5

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 437

• ഉറവിടമറിയാത്തവർ -140

• ആരോഗ്യ പ്രവർത്തകർ- 9

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 27
• പള്ളിപ്പുറം – 23
• അയ്യമ്പുഴ – 21
• പള്ളുരുത്തി – 20
• ഒക്കൽ – 19
• വടക്കേക്കര – 18
• തൃപ്പൂണിത്തുറ – 16
• കിഴക്കമ്പലം – 15
• മൂവാറ്റുപുഴ – 14
• വാഴക്കുളം – 12
• വേങ്ങൂർ – 12
• കാഞ്ഞൂർ – 11
• കുട്ടമ്പുഴ – 11
• കടവന്ത്ര – 10
• കോതമംഗലം – 10
• കളമശ്ശേരി – 9
• കോട്ടുവള്ളി – 9
• നെല്ലിക്കുഴി – 9
• പെരുമ്പാവൂർ – 9
• ഫോർട്ട് കൊച്ചി – 9
• കാലടി – 8
• ചേരാനല്ലൂർ – 8
• നോർത്തുപറവൂർ – 8
• എറണാകുളം – 7
• കീരംപാറ – 7
• കുമ്പളം – 7
• ചേന്ദമംഗലം – 7
• ഞാറക്കൽ – 7
• പാലാരിവട്ടം – 7
• പിറവം – 7
• രായമംഗലം – 7
• അങ്കമാലി – 6
• ആലുവ – 6
• കുന്നത്തുനാട് – 6
• കുമ്പളങ്ങി – 6
• ചിറ്റാറ്റുകര – 6
• പായിപ്ര – 6
• വടവുകോട് – 6
• ആവോലി – 5
• ഇടപ്പള്ളി – 5
• ഉദയംപേരൂർ – 5
• എറണാകുളം സൗത്ത് – 5
• എളമക്കര – 5
• മുണ്ടംവേലി – 5
• മൂക്കന്നൂർ – 5
• അതിഥി തൊഴിലാളി – 5
• ഐ എൻ എച്ച് എസ് – 1
• പോലീസ് ഉദ്യോഗസ്ഥൻ – 1

 

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

എളംകുന്നപ്പുഴ, ഏഴിക്കര, കോട്ടപ്പടി, തോപ്പുംപടി, പല്ലാരിമംഗലം, പുത്തൻവേലിക്കര, മഞ്ഞപ്ര, മട്ടാഞ്ചേരി, മണീട്, മരട്, മലയാറ്റൂർ നീലീശ്വരം, മുടക്കുഴ, ആയവന, ആലങ്ങാട്, എറണാകുളം നോർത്ത്, ഏലൂർ, കൂവപ്പടി, ചൂർണ്ണിക്കര, ചോറ്റാനിക്കര, നായരമ്പലം, നെടുമ്പാശ്ശേരി, പനമ്പള്ളി നഗർ, പെരുമ്പടപ്പ്, മഞ്ഞള്ളൂർ, വരാപ്പുഴ, വെങ്ങോല, ആമ്പല്ലൂർ, ആരക്കുഴ, എടത്തല, ഐക്കാരനാട്, കടുങ്ങല്ലൂർ, കരുമാലൂർ, കറുകുറ്റി, കുഴിപ്പള്ളി, കൂത്താട്ടുകുളം, ചെല്ലാനം, തമ്മനം, തേവര, പാറക്കടവ്, മഴുവന്നൂർ, മാറാടി, വടുതല, വൈറ്റില, അശമന്നൂർ, ഇടക്കൊച്ചി, ഇലഞ്ഞി, എടക്കാട്ടുവയൽ, എടവനക്കാട്, എളംകുളം, കലൂർ, കവളങ്ങാട്, കീഴ്മാട്, കുന്നുകര, ചെങ്ങമനാട്, തുറവൂർ, പിണ്ടിമന, പൂണിത്തുറ, പോത്താനിക്കാട്, രാമമംഗലം, വാരപ്പെട്ടി, വെണ്ണല.

• ഇന്ന് 499 പേർ രോഗ മുക്തി നേടി.

• ഇന്ന് 1170 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2170 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 27826 ആണ്. ഇതിൽ 27119 പേർ വീടുകളിലും 15 പേർ കോവിഡ് കെയർ സെന്ററുകളിലും 692 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 138 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 82 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7751 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 89
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -23
• പി വി എസ് – 59
• ജി എച്ച് മൂവാറ്റുപുഴ-20
• ഡി എച്ച് ആലുവ-8
• പറവൂർ താലൂക്ക് ആശുപത്രി- 9
• സഞ്ജീവനി – 43
• സ്വകാര്യ ആശുപത്രികൾ – 495
• എഫ് എൽ റ്റി സികൾ – 268
• എസ് എൽ റ്റി സി കൾ-380
• വീടുകൾ- 6357

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8342 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6653 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 330 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 223 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ പന്ത്രണ്ട് ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. പതിമൂന്നാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.

• വാർഡ് തലത്തിൽ 477 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

You May Also Like